എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളുടെ പട്ടികയില്‍ വരുന്ന ഗാനങ്ങളാണ് അനിയത്തിപ്രാവിലെ ഒരു രാജമല്ലി വിടരുന്ന പോലെയും, ക്രോണിക് ബാച്ചിലറിലെ സ്വയംവര ചന്ദ്രികേയും. രണ്ടു കാലഘട്ടങ്ങളിലായാണ് ഈ രണ്ടുഗാനങ്ങളും പിറന്നതെങ്കിലും മലയാളിയുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിരുന്നു ഈ ഗാനങ്ങള്‍. ഇപ്പോൾ ഈ മലയാളിയുടെ പ്രിയപ്പെട്ട ഗാനങ്ങൾക്കു വയലിനിൽ സംഗീതം ഒരുക്കുകയാണ് ശബരീഷ് ഭാസ്കർ.

മുൻപും നിരവധി ഗാനങ്ങൾക്കു ശബരീഷ് വയലിനില്‍ കവർ ചെയ്തിരുന്നു. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ശബരീഷിന്റെ പുതിയ സംഗീതത്തിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. കേൾക്കാൻ നല്ലരസമുണ്ടെന്നും മനോഹരമായിരിക്കുന്നു എന്നുമാണ് പലരുടെയും കമന്റുകൾ. 

ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. എസ്. രമേശൻ നായരുടെ വരികൾ. എം.ജി. ശ്രീകുമാർ ആലപിച്ചിരിക്കുന്നു. സ്വയംവര ചന്ദ്രികേ എന്ന ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റെതാണു ദിപക് ദേവിന്റെ സംഗീതം. പി.ജയചന്ദ്രനും  സുജാതയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT