രാഷ്ട്രീയക്കാരനും, സിനിമാതാരവുമാണ് മുകേഷ്; പക്ഷേ, നിങ്ങൾക്കറിയില്ല ഈ മുഖം
മുകേഷ് നല്ല നടനും രാഷ്ട്രീയക്കാരനുമാണെന്ന് നമുക്കറിയാം. പക്ഷേ, ഇങ്ങനെ ഒരു രീതിയിൽ നമ്മളിതുവരെ ഇത്തരത്തിൽ മുകേഷിനെ കണ്ടിട്ടില്ല. അതും തികച്ചും വ്യത്യസ്തമായ ഗോവൻ സ്റ്റൈൽ. നാലു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി ഗായകന്റെ കുപ്പായമണിയുകയാണ് മുകേഷ്. സുജിത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിനു വേണ്ടിയാണ് മുകേഷ് ഗാനം ആലപിക്കുന്നത്.
മണികണ്ഠൻ പട്ടാമ്പിയാണു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണ് ‘രമേശൻ ഒരു പേരല്ല’. സമൂഹ്യ പ്രസക്തിയുള്ള വിഷയം ചിത്രം കൈകാര്യം ചെയ്യുന്നു എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഇടത്തരം കുടുംബത്തിലെ ഒരു വ്യക്തി, അയാളും കുടുംബവും കടന്നു പോകുന്ന ജീവിത സാഹചര്യങ്ങള്‍ ഇവയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് മണികണ്ഠൻ ചിത്രത്തിൽ എത്തുന്നത്. റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലറാണു ചിത്രം. ദിവ്യദർശൻ ദേവൻ, രാകേഷ് ശർമ, കൃഷ്ണ കുമാർ ,കൃഷ്ണൻ ബാലകൃഷ്ണൻ, അരുൺ നായർ, ദേവേന്ദ്ര നാഥ് ,സുരേഷ് പ്രേം,ശൈലജ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. സുനിൽ പ്രേം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ഉടൻ തീയറ്ററുകളിലെത്തും.