നിളാ...ഒരുനിമിഷം

വരൂ...എന്നരികിൽ

അലകളായ്...നിൻ ഗതികളിൽ

ഒഴുകി നീയെൻ സ്മൃതികളിൽ

പുലരി വെയിലിൻ പൊൻകിരണമായ് വരൂ

ഒരു ജീവിതത്തിന്റെ സ്നേഹം മുഴുവൻ ആവാഹിച്ചെത്തുകയാണ് ഈ ഗാനം. ഒരിക്കൽ സ്നേഹിച്ചവർ പിരിഞ്ഞു പോയാലും ആ ഓർമകള്‍ ഒരിക്കലും നമ്മെ വിട്ടുപിരിയുന്നില്ല എന്നതാണ് സ്നേഹത്തിന്റെ ശക്തി. പണ്ടൊരിക്കൽ കരകവിഞ്ഞൊഴുകിയ നിള പോലെയാണ് ആ സ്നേഹം. അന്ന് ആനന്ദത്തിന്റെ അലകള്‍ തീർത്തു. ഇന്ന് വറ്റിവരണ്ടു പോയിരിക്കുന്നു. എങ്കിലും നീർച്ചാലു കണക്കെ പഴയ പ്രതാപത്തിന്റെ ശേഷിപ്പുകള്‍ കാണാം. അതുപോലെ തന്നെയാണ് സ്നേഹവും. എത്ര വറ്റിയാലും ചില നീരുറവകൾ അവസാനിപ്പിക്കും. അങ്ങനെയാണ് ഈ ‘നിള’.

വരികളിലും ഈണത്തിലും വിഷാദം നിറയുന്നുണ്ടെങ്കിലും, എവിടെയോ ഒരു പ്രതീക്ഷ അവശേഷിക്കുന്നു. ഐശ്വര്യ റാവുവിന്റെതാണ് ഈ ഗാനത്തിന്റെ സംഗീതവും വരികളും. ഐശ്വര്യയുടെതു തന്നെയാണ് ആലാപനം. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT