ആ ഹെയർ സ്റ്റൈലിലാണു കാര്യം; ചിരിക്കാൻ അഡാറ് ഐറ്റവുമായി ധര്‍മജനും ആസിഫ് അലിയും
ചിരിയുടെ മാലപ്പടക്കം തീർക്കാൻ എത്തുകയാണ് മലയാളിയുടെ പ്രിയ താരങ്ങളായ ആസിഫ് അലിയും ധർമജൻ ബോൾഗാട്ടിയും. നാദിർഷായുടെ സംവിധാനത്തിൽ എത്തുന്ന ‘മേരാ നാം ഷാജി’യിലൂടെയാണ് പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇരുവരും എത്തുന്നത്. ഹാസ്യത്തിനു ഏറെ പ്രാധാന്യം നൽകി എത്തുകയാണ് ചിത്രത്തിലേതായി ഒടുവിൽ പുറത്തു വന്ന ഗാനം. നാടൻ

ചിരിയുടെ മാലപ്പടക്കം തീർക്കാൻ എത്തുകയാണ് മലയാളിയുടെ പ്രിയ താരങ്ങളായ ആസിഫ് അലിയും ധർമജൻ ബോൾഗാട്ടിയും. നാദിർഷായുടെ സംവിധാനത്തിൽ എത്തുന്ന ‘മേരാ നാം ഷാജി’യിലൂടെയാണ് പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇരുവരും എത്തുന്നത്. ഹാസ്യത്തിനു ഏറെ പ്രാധാന്യം നൽകി എത്തുകയാണ് ചിത്രത്തിലേതായി ഒടുവിൽ പുറത്തു വന്ന ഗാനം.
നാടൻ ഈരടിയിലാണ് ‘കുണുങ്ങി കുണുങ്ങി’ എന്ന ഗാനം എത്തുന്നത്. നാദിർഷാ തന്നെയാണ് ആലാപനം. സാബു അറക്കുഴയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം നൽകിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ‘വിഷുവിന് ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രം തീയറ്ററിൽ ചിരി പടർത്തുമെന്നുറപ്പാണ്’ എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ധർമജന്റെ ഹെയർ സ്റ്റൈലും ഭാവങ്ങളും ചിരിപടർത്തുന്നതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ
ഷാജി എന്നു പേരുള്ള മൂന്നുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയും കൊച്ചിയിലെ അലവലാദി ഷാജിയും തിരുവനന്തപുരത്തെ ജെന്റിൽമാൻ ഷാജിയുമാണ് ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങൾ. നിഖില വിമലാണു ചിത്രത്തിലെ നായിക. നർമത്തിനു പ്രാധാന്യം നൽകുന്ന ചിത്രം ഈ ആഴ്ച തീയറ്ററുകളിലെത്തും.