പറയാനുണ്ട്, ഫഹദിലെ മനോരോഗ വിദഗ്ധന്‍; നിഗൂഢത നിറച്ച് ഗാനം
ആ താഴ്‌വരയിൽ എന്തൊക്കെയോ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. കാറ്റിൽ, മഞ്ഞിൽ, മരംകോച്ചുന്ന തണുപ്പിൽ പറയാൻ ബാക്കിയായ കഥകളുമായി ആരൊക്കെയോ കാത്തിരിപ്പുണ്ട്. സത്യവും മിഥ്യയും ഏതെന്നു തിരിച്ചറിയാനാകാതെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിഗൂഢതകൾ നിറച്ച് എത്തുകയാണ് ഫഹദ് ഫാസില്‍ നായകനാകുന്ന അതിരനിലെ പുതിയ

ആ താഴ്‌വരയിൽ എന്തൊക്കെയോ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. കാറ്റിൽ, മഞ്ഞിൽ, മരംകോച്ചുന്ന തണുപ്പിൽ പറയാൻ ബാക്കിയായ കഥകളുമായി ആരൊക്കെയോ കാത്തിരിപ്പുണ്ട്. സത്യവും മിഥ്യയും ഏതെന്നു തിരിച്ചറിയാനാകാതെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിഗൂഢതകൾ നിറച്ച് എത്തുകയാണ് ഫഹദ് ഫാസില്‍ നായകനാകുന്ന ‘അതിരനി’ലെ പുതിയ ഗാനം.
‘ഈ താഴ്‌വര പാടും, പുന്തെന്നലിൻ ഈണം
പൊൻ താരകൾ മേലെ, ആലോലം
മാമല, തൂമഞ്ഞല പുൽകി, തേന്‍ ചില്ലകൾ കാത്തു
ഈ പൊൻമുളം കൂട്ടിൽ, രാപ്പാടികൾ’
പി.എസ്. ജയ്ഹരിയാണ് സംഗീതം. അമൃത ജയകുമാറും ഫെജോയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെതാണു വരികൾ. ദൃശ്യങ്ങളിലെ നിഗുഢ രഹസ്യങ്ങൾ സംഗീതത്തിലും ആലാപനത്തിലും കൊണ്ടു വരാൻ സാധിച്ചു എന്നതു തന്നെയാണു ഗാനത്തിന്റെ സവിശേഷത. ജയ്ഹരിയുടെ സംഗീതത്തെ പുകഴ്ത്തുകയാണ് ആസ്വാദകർ.
ഫഹദിന്റെ വ്യത്യസ്തമായ ലുക്കും ആകാംക്ഷ ഇരട്ടിയാക്കുന്നു. സായ് പല്ലവിയാണു ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടീസറും നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിവേകാണ് ചിത്രത്തിന്റെ സംവിധാനം.