ഇതുവരെ കണ്ടത് ഒന്നുമല്ല; എത്തി, ‘ലൂസിഫറി’ലെ അഡാറ് ഐറ്റം ഡാൻസ്
പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാലിന്റെ മാസ് സിനിമ എന്നിങ്ങനെ വിശേഷണങ്ങളേറെയാണ് ലൂസിഫറിന്. തീയറ്ററിൽ ഹൗസ്ഫുളായി മുന്നേറുകയാണ് ചിത്രം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ എത്തിയിരിക്കുകയാണ് ചിത്രത്തിലെ ഐറ്റം ഡാൻസ്. റിലീസ് ചെയ്ത് പന്ത്രണ്ടു

പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാലിന്റെ മാസ് സിനിമ എന്നിങ്ങനെ വിശേഷണങ്ങളേറെയാണ് ലൂസിഫറിന്. തീയറ്ററിൽ ഹൗസ്ഫുളായി മുന്നേറുകയാണ് ചിത്രം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ എത്തിയിരിക്കുകയാണ് ചിത്രത്തിലെ ഐറ്റം ഡാൻസ്. റിലീസ് ചെയ്ത് പന്ത്രണ്ടു മണിക്കൂറുകൾക്കം കണ്ടത് അഞ്ചുലക്ഷത്തിലധികം പേർ.
പ്രശസ്ത മോഡൽ വല്യുസിയ ഡിസൂസയാണ് ഡാൻസിൽ എത്തുന്നത്. റാഫ്താര എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്. തനിഷ്ക് നബാറിന്റെ വരികൾ. ദീപക് ദേവിന്റെ സംഗീതം. ജ്യോത്സനയുടെ ആലാപന മികവിനെയും ദീപക് ദേവിന്റെ സംഗീതത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും. ‘ശ്രേയ ഘോഷാലിന്റെ മലയാളത്തെ പുകഴ്ത്തുന്നവർ എന്തുകൊണ്ട് ജ്യോത്സനയുടെ ഗംഭീര ഹിന്ദി ആലാപനം കാണാതെ പോകുന്നു’ എന്നാണ് ആസ്വാദകരുടെ ചോദ്യം. ഒരു ഐറ്റം ഗാനത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ദീപക് ദേവ് സംഗീതം ഒരുക്കിയിരിക്കുന്നത്. വല്യൂസിയയുടെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഡാൻസ് കണ്ടാൽ മുപ്പത്തിയൊമ്പതു വയസ്സുള്ള സ്ത്രീയാണെന്നു മുന്നു കുട്ടികളുടെ അമ്മയാണെന്നോ തോന്നില്ലെന്നു അഭിപ്രായപ്പെടുന്ന ആരാധകർ ഈ ഗാനം തീയറ്ററിൽ കേൾക്കുമ്പോൾ വേറെ ലവലാണെന്നും പറയുന്നു.
നിലവിൽ ട്രന്റിങ്ങിൽ നാലാമതാണു ഗാനം, മോഹന്‍ ലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ടൊവീനോ തോമസ് എന്നിങ്ങനെ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയുടെതാണു തിരക്കഥ. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം തീയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.