ഒറ്റയടി, പിന്നെ തകർപ്പൻ ഡാൻസ്; ഇങ്ങനെ പ്രഭുദേവയുടെ ‘ഊർവശി’ കാണുന്നത് ആദ്യം
പ്രഭുദേവയുടെ ഡാൻസ് എന്നത് എക്കാലവും ആരാധകർക്കു ത്രില്ലാണ്. അക്കൂട്ടത്തിൽ ഒരു കാലത്തും മറക്കാത്ത ഡാൻസ് ഏതെന്നു ചോദിച്ചാൽ പെട്ടന്നൊരു ഉത്തരം നൽകാൻ കഴിയില്ല. എന്നാൽ ‘കാതലനി’ലെ ‘ഊർവശി ഊർവശി’ എന്ന ഗാനവും അതിലെ പ്രഭുദേവയുടെ ചുവടുവെപ്പും ആർക്കുംമറക്കാനാകില്ല. പിറന്നാളിനോടനുബന്ധിച്ച് പ്രശസ്ത കൊറിയോഗ്രാഫർ

പ്രഭുദേവയുടെ ഡാൻസ് എന്നത് എക്കാലവും ആരാധകർക്കു ത്രില്ലാണ്. അക്കൂട്ടത്തിൽ ഒരു കാലത്തും മറക്കാത്ത ഡാൻസ് ഏതെന്നു ചോദിച്ചാൽ പെട്ടന്നൊരു ഉത്തരം നൽകാൻ കഴിയില്ല. എന്നാൽ ‘കാതലനി’ലെ ‘ഊർവശി ഊർവശി’ എന്ന ഗാനവും അതിലെ പ്രഭുദേവയുടെ ചുവടുവെപ്പും ആർക്കുംമറക്കാനാകില്ല. പിറന്നാളിനോടനുബന്ധിച്ച് പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് കുമാർ പ്രഭുദേവയ്ക്ക് നൽകിയ സമ്മാനം ആരാധകരെ അതിശയിപ്പിക്കും വിധമായിരുന്നു.
ഊർവശി ഊർവശി എന്ന ഗാനം അതേരീതിയിൽ തന്നെ പുനരാവിഷ്കരിക്കുകയാണ് ഗണേഷ്. പ്രഭുദേവയുടെ അതേ ചുവടുകൾ. ശരിക്കു പറഞ്ഞാൽ പ്രഭുദേവ തന്നെയാണെന്നു തോന്നും. നൃത്തച്ചുവടുകളും പശ്ചാത്തലവുമെല്ലാം അതുപോലെ പുനരാവിഷ്കരിച്ചിരിക്കുന്നു. പ്രഭുദേവയും വടിവേലുവും ചേർന്ന് ബസ്സിനുള്ളിലും പുറത്തുമെല്ലാം നൃത്തം ചെയ്യുന്ന ിഡിയോ അതുപോലെ തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു.
90കളിൽ തെന്നിന്ത്യയാകെ മുഴങ്ങിക്കേട്ട ഗാനമായിരുന്നു ഊർവശി. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്മാനാണു സംഗീതം നൽകിയിരിക്കുന്നത്. എ.ആർ. റഹ്മാനൊപ്പം സുരേഷ് പീറ്റേഴ്സും ഷാഹുല്‍ ഹമീദും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഭാഷാഭേദമന്യേ ആളുകൾ പാടി നടന്ന ഗാനം ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.