‘മേനെ പ്യാര് കിയാ’ക്കു വന്ന ജിപി, മൈക്കൽ ജാക്സനായി; കൂടെ വിൻസിയും അർജുനും
ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയെ മലയാളി എന്നും ഓർക്കുന്നത് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിന്റെ വേദിയിലൂടെയാണ്. ഇപ്പോഴിതാ സീസൺ 5ലും എത്തുകയാണു ജിപി. അതിഥിയായി എത്തിയ ജിപി തനിക്ക് ഡി ഫോർ ഡാൻസിന്റെ വേദിയിലുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവച്ചു. എന്നാൽ അനുഭവം മാത്രമല്ല, അവസാനം തകർപ്പൻ ഡാൻസും. മൈക്കിള്‍

ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയെ മലയാളി എന്നും ഓർക്കുന്നത് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിന്റെ വേദിയിലൂടെയാണ്. ഇപ്പോഴിതാ സീസൺ 5ലും എത്തുകയാണു ജിപി. അതിഥിയായി എത്തിയ ജിപി, തനിക്ക് ഡി ഫോർ ഡാൻസിന്റെ വേദിയിലുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവച്ചു. അനുഭവം മാത്രമല്ല, അവസാനം തകർപ്പൻ ഡാൻസും.
മൈക്കൽ ജാക്സന്റെ ‘ഡേയ്ഞ്ചറസ്’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനായിരുന്നു ജിപിയുടെ ഡാൻസ്. വേദിയിൽ ഡാൻസ് ചെയ്യാൻ ഭയമായിരുന്ന തനിക്ക് ഡി ഫോർ ഡാൻസ് നൽകിയ ആത്മവിശ്വാസത്തെ പറ്റിയും ജിപി പറഞ്ഞു. ജിപിയുടെ പറഞ്ഞ കഥ ഇങ്ങനെ: ‘മുൻസീസണിൽ പത്താമത്തെ എപ്പിസോഡുകഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഈ പരിപാടി നടക്കുമെന്നു തോന്നുന്നില്ല. ഞാൻ അങ്ങോട്ടു പോയി ഇവിടത്തെ ടീമിനോടു ചോദിക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ അവര്‍ എന്നോടു പറഞ്ഞു. ജിപി. നമുക്ക് ഈ പരിപാടി നിർത്താം. നടക്കുമെന്നു തോന്നുന്നില്ല. ഇവിടെ വരുന്നതിനു മുൻപ് എനിക്കു ഭയങ്കര പേടിയുള്ള സാധനം എന്തെന്നാൽ ഡാൻസ് ആണ്. ഏതായാലും പയ്യനെ പറഞ്ഞു വിടുകയാണല്ലോ. എന്നാൽ പിന്നെ ഡാൻസ് കളിപ്പിച്ചു വിട്ടേക്കാമെന്ന് ഇവിടത്തെ ടീം തീരുമാനിച്ചു. അപ്പോൾ പ്രസന്ന മാസ്റ്റർ വളരെ സിംപിളായി പറഞ്ഞു. എടാ മോനെ...ഞാൻ നിനക്കു കൊറിയോഗ്രാഫി ചെയ്തു തരാം. മേനെ പ്യാർ കിയാ പ്യാർ കിയാ തോ ഡർനാ ക്യാ പാട്ടിനു കൊറിയോഗ്രഫി ചെയ്തു തന്നു. അങ്ങനെ ഏതാണ്ടൊക്കെ പഠിച്ച് സ്റ്റേജിൽ വന്ന് മേ നേ പ്യാർ കിയാ ഗാനത്തിനു റെഡിയായി നിന്നു. ഉടനെ പാട്ട്. ഡേഞ്ചറസ്. മൈക്കിൾ ജാക്സന്റെ പാട്ട് ഇത്രയും ഡേഞ്ചറസ് ആണെന്ന് അന്നാണു ഞാൻ മനസ്സിലാക്കിയത്. ഞാൻ ഇങ്ങനെ അമ്പരന്ന് നിന്നു. പിന്നെ മൈക്കൽ ജാക്സന്റെ ചില പോസ്റ്ററുകള്‍ ഓർത്തു. ഒന്നും നടക്കില്ല, എന്നു മനസ്സിലായപ്പോൾ അറിയാവുന്ന ഡപ്പാംകൂത്ത് സ്റ്റെപ്പുകളിട്ടു. അതുകഴിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കി. ജീവിതത്തിലാദ്യമായി എന്റെ ഇമേജിനെ കുറിച്ചു ചിന്തിക്കാതെ അത്രയും എൻജോയ് ചെയ്തു. അതു കഴിഞ്ഞപ്പോൾ കുറച്ച് എപ്പിസോഡുകൾ കൂടി തുടരണമെന്ന ആഗ്രഹം തോന്നി. ഇക്കാര്യം പറയാനായി ടീമിന്റെ അടുത്തേക്ക് പോയ എന്നോട് അവർ പറഞ്ഞു. അപ്പോൾ ജിപി അടുത്ത എപ്പിസോഡിൽ കാണാം.’
ജിപിയുടെ മുൻ ഡാന്‍സുകളുടെ വിഡിയോ സ്ക്രീനിൽ തെളിഞ്ഞതോടെ സദസ്സിൽ ചിരിപടർന്നു. സ്ക്രീനിൽ കണ്ടപോലെ ജിപി ജാക്സന്റെ ഡേഞ്ചറസ് ഗാനത്തിനു ചുവടുവെക്കണമെന്നായിരുന്നു പാരിസ് ലക്ഷ്മിയുടെ ആവശ്യം. തുടർന്ന് വിൻസിക്കും അർജുനുമൊപ്പം ജിപിയുടെ ഡേഞ്ചറസ് ഡാൻസ്.
കുട്ടികൾക്കായി മഴവിൽ മനോരമ ഒരുക്കുന്ന ഡാൻസ് പരിപാടിയാണ് ഡി ഫോർ ഡാൻസ് സീസൺ 5. പ്രസന്ന മാസ്റ്റർ, മിയ, പാരിസ് ലക്ഷ്മി എന്നിവരാണു വിദികർത്താക്കൾ. കുരുന്നുകളുടെ മിന്നുന്ന പ്രകടനമാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്