‘ക്യൂട്ട്നസി’ന്റെ അങ്ങേയറ്റം; കാത്തിരുന്ന വിഡിയോ; എന്ത് രസമാണ് സായ് പല്ലവി
ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയാകെ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ചെയ്ത വേഷങ്ങളെല്ലാം തന്നെ ആരാധകശ്രദ്ധ നേടിയിരുന്നു. ഏറ്റവും ഒടുവിൽ ഫഹദിനൊപ്പം ‘അതിരനി’ലൂടെ ആരാധക മനം കീഴടക്കുകയാണ് സായ്പല്ലവി. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു

ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയാകെ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ചെയ്ത വേഷങ്ങളെല്ലാം തന്നെ ആരാധകശ്രദ്ധ നേടിയിരുന്നു. ഏറ്റവും ഒടുവിൽ ഫഹദിനൊപ്പം ‘അതിരനി’ലൂടെ ആരാധക മനം കീഴടക്കുകയാണ് സായ്പല്ലവി. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ലിറിക് വിഡിയോ എത്തിയപ്പോൾ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമായിരുന്നു ‘പവിഴമഴയേ...’ ഇപ്പോൾ ഗാനത്തിന്റെ വിഡിയോ എത്തിയിരിക്കുകയാണ്. അതിമനോഹരമായ ദൃശ്യാവിഷ്കാരവും ആലാപന ശൈലിയും പാട്ടിന്റെ വരികളെ മറ്റൊരുതലത്തിലേക്ക് എത്തിക്കുന്നു. പ്രണയം നിറയുന്നതാണ് ഗാനത്തിലെ ഓരോ രംഗവും.
ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിൻ ഓമൽ സംഗീതം
നീയാം സ്വരജതിയിൽ നിൻ മൗനം വാചാലം
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമ മേഘങ്ങളും
പവിഴ മഴയേ... നീ പെയ്യുമോ....
ഇന്നിവളേ...നീ മൂടുമോ....
വിനായക് ശശികുമാറന്റെ പ്രണയം നിറയുന്ന വരികൾക്കു പി.എസ് ജയഹരിയാണു സംഗീതം ഒരുക്കിയിരിക്കുന്നത്. കെ.എസ്. ഹരിശങ്കറാണു ആലാപനം.
മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം മൂന്നരലക്ഷത്തോളം ആളുകള്‍ കണ്ട ഗാനം നിലവിൽ യൂട്യൂബ് ട്രൻഡിങ്ങിൽ നാലാമതാണ്. ക്യൂട്ട്നസിന്റെ അവസാനവാക്കായി സായ്പല്ലവി മാറി എന്നാണു ചിലരുടെ അഭിപ്രായം. സിനിമ റിലീസ് ചെയ്തതു മുതൽ ഈ ഗാനത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നു പറയുന്നവരും കുറവല്ല.