എന്തു രസമാണ് കുഞ്ഞുപാപ്പു; അമൃതയുടെ പുറത്തുകയറി മകളുടെ പാട്ട്!
Mail This Article
ഇത് മക്കൾ പാട്ടു കാലമാണ്. അമ്മമാർ മികച്ച ഗായകരായതു പോലെ തന്നെ അവരുടെ മക്കളും ചെറുപ്പം മുതൽ പാട്ടുകാരാകുകയാണ്. ഇപ്പോൾ ഗായിക അമൃത സുരേഷിനൊപ്പം പാട്ടുപാടുന്ന മകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
അമൃതയും സഹോദരി അഭിരാമിയും എത്തുന്ന അമൃതം ഗമയ എന്ന വ്ലോഗിലൂടെ അമൃതയുടെ മകൾ പാപ്പുവിനെ പ്രേക്ഷകർക്കു സുപരിചിതമാണ്. അമ്മയുടെ പുറത്തു കയറി ഗംഭീരമായി പാടുകയാണ് കുഞ്ഞുമോൾ. ദ് പ്രോമിസ് ഓഫ് ലൗ എന്ന ഗാനമാണ് പാപ്പുപാടുന്നത്.
പാപ്പുവിന്റെ പാട്ട് അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്. പാട്ടിന്റെ കാര്യത്തിൽ അമ്മയേക്കാൾ മിടുക്കിയാകും മകൾ. പാപ്പുവും അമ്മയും സൂപ്പറാണ് എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് പാപ്പുവിന്റെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നുത്. ഏതായാലും അമ്മയ്ക്കൊപ്പം തന്നെ പാട്ടിൽ പാപ്പുവും മിടുക്കിയാണെന്ന് തെളിയിക്കുകയാണ് ഈ വിഡിയോയിലൂടെ