അവർ വരും മുൻപ് ചിത്ര ഓടി വന്നു കെട്ടിപ്പിടിച്ചു; എഴുന്നേറ്റു നിന്ന് കയ്യടിച്ച് സദസ്സ്
മാണിക്യം... അതിന്റെ പ്രഭ എത്ര നമ്മൾ ഒളിപ്പിച്ചാലും പുറത്തു വരും. അങ്ങനെയാണു ചില മനുഷ്യർ. ഇഷ്ടങ്ങൾ എത്രത്തോളം ബലികഴിക്കേണ്ടി വന്നാലും ജീവിതത്തിന്റെ ഒരു കോണിലെത്തുമ്പോൾ നമ്മളറിയാതെ തന്നെ ചില അവസരങ്ങൾ നമ്മെ തേടിയെത്തും. അത്തരം സന്ദർഭങ്ങൾക്ക് മധുരം ഏറെയായിരിക്കും. അങ്ങനെയൊരു കാഴ്ചയ്ക്കു വേദിയാകുകയാണ്

മാണിക്യം... അതിന്റെ പ്രഭ എത്ര നമ്മൾ ഒളിപ്പിച്ചാലും പുറത്തു വരും. അങ്ങനെയാണു ചില മനുഷ്യർ. ഇഷ്ടങ്ങൾ എത്രത്തോളം ബലികഴിക്കേണ്ടി വന്നാലും ജീവിതത്തിന്റെ ഒരു കോണിലെത്തുമ്പോൾ നമ്മളറിയാതെ തന്നെ ചില അവസരങ്ങൾ നമ്മെ തേടിയെത്തും. അത്തരം സന്ദർഭങ്ങൾക്ക് മധുരം ഏറെയായിരിക്കും. അങ്ങനെയൊരു കാഴ്ചയ്ക്കു വേദിയാകുകയാണ് മഴവിൽ മനോരമയിലെ ‘പാടാം നമുക്കു പാടാം.’
വിവിധ പ്രായത്തിലുള്ളവർ പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ‘പാടാം നമുക്കു പാടാം’. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ വേദിയിൽ മാറ്റുരയ്ക്കുന്നു. അവിടെ പാടാനെത്തിയിരിക്കുകയാണ് പ്രീത. ജാനകിയമ്മയോട് ഏറെ സാമ്യമുള്ള ശബ്ദത്തിൽ പ്രീത പാടി. ‘ആഴക്കടലിന്റെ അങ്ങേക്കടലിൽ’. അതേഫീലോടു കൂടി പാടിയപ്പോൾ അക്ഷരാർഥത്തിൽ വിധികർത്താക്കളടക്കമുള്ളവർ അമ്പരന്നു.
പാട്ടുകഴിഞ്ഞയുടനെ സീറ്റിൽ നിന്നും എഴുന്നേറ്റു വന്ന് ചിത്ര പ്രീതയെ ആലിംഗനം ചെയ്തു പറഞ്ഞത് ഇങ്ങനെ: ‘അവതാരകർ വരുന്നതിനു മുൻപു തന്നെ പറയുകയാണ്. ഒരുപാടിഷ്ടമായി. കേൾക്കാൻ സുഖമുള്ള ശബ്ദം എന്നും നിലനിൽക്കട്ടെ. ഇത്രയും നാൾ പാടാതിരുന്ന ഒരാൾ പാടിയ പോലെ അല്ല. നല്ല കൺട്രോളുണ്ട്. ദയവു ചെയ്തു നിർത്തരുത്. എന്റെ അപേക്ഷയാണ്.’
അവസരം വരുമെന്നു കരുതിയിരുന്നില്ല, സ്വന്തം സംതൃപ്തിക്കായി എപ്പോഴും സംഗീതം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നായിരുന്നു പ്രീതയുടെ മറുപടി. നല്ലമാർക്കും സദസ്സിന്റെ കയ്യടിയും നേടിയാണ് പ്രീത വേദി വിട്ടത്.