അന്താരാഷ്ട്ര ബാലചലച്ചിത്രമേള (ICFFK)യുടെ തീം സോങ് എത്തി. ഗായിക രാജലക്ഷ്മിയാണു സംഗീതം പകർന്നിരിക്കുന്നത്. ‘വർണ വർണ പൂക്കള്‍ വെള്ളിത്തിരയിൽ പൂത്തേ കുഞ്ഞിക്കൈകൾ നീളെ ഉല്ലാസത്തിരിയല്ലേ’ ജോയ് തമലത്തിന്റെതാണു വരികൾ. രാജലക്ഷ്മിക്കൊപ്പം മകൻ ആര്യൻ,വൈദേഹി, അവന്തിക എന്നിവർ ചേർന്നാണു ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്താരാഷ്ട്ര ബാലചലച്ചിത്രമേള (ICFFK)യുടെ തീം സോങ് എത്തി. ഗായിക രാജലക്ഷ്മിയാണു സംഗീതം പകർന്നിരിക്കുന്നത്. 

ADVERTISEMENT

‘വർണ വർണ പൂക്കള്‍ വെള്ളിത്തിരയിൽ പൂത്തേ

കുഞ്ഞിക്കൈകൾ നീളെ ഉല്ലാസത്തിരിയല്ലേ’

ADVERTISEMENT

ജോയ് തമലത്തിന്റെതാണു വരികൾ. രാജലക്ഷ്മിക്കൊപ്പം മകൻ ആര്യൻ,വൈദേഹി, അവന്തിക എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. കുട്ടികളുടെ സ്വപ്നങ്ങളും അവധിക്കാല വിനോദങ്ങളുമെല്ലാമാണ് ഗാനത്തിന്റെ പ്രമേയം.  

ADVERTISEMENT

മനോരമ ഓൺലൈനിനായി കുട്ടിപ്പാട്ടുകൾ ചെയ്ത എക്സ്പീരിയൻസിലാണ് ഈ ഗാനത്തിനു സംഗീതം നൽകാനുള്ള അവസരം തനിക്കു വന്നതെന്നു രാജലക്ഷ്മി പറഞ്ഞു. രാജലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘ഇതും കുട്ടികൾക്കായുള്ള പാട്ടാണ്. അവരുടെ അവധിക്കാലത്ത് അവർ സിനിമ കാണാന്‍ പോകുന്നതൊക്കെയാണ് ഗാനത്തിന്റെ പ്രമേയം. ചൈൽഡ് വെൽഫയർ കൗൺസിലിൽ നിന്നും വിളിച്ചു ചെയ്യാമോ എന്നു ചോദിച്ചു. കുട്ടിപ്പാട്ടുകൾ ചെയ്തതിൽ നിന്നു ലഭിച്ച ആത്മവിശ്വാസത്തിലാണ് ഈ ഗാനം ഏറ്റെടുത്തത്. ആദ്യം ഞാൻ പാടിനോക്കി. അപ്പോൾ കുട്ടികൾ കൂടി കോറസ് പാടിയാൻ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ആര്യനെകൊണ്ടു പാടിച്ചു നോക്കിയപ്പോൾ കൊള്ളാമെന്നു തോന്നി. കൂടെ അവന്റെ കൂട്ടുകാരും. അങ്ങനെയാണ് ഈ പാട്ടുണ്ടാകുന്നത്. പാട്ടിന്റെ ഓഡിയോ കേട്ടപ്പോൾ അത് ദൃശ്യവത്കരിച്ചാൽ നല്ലതാണെന്നു ചൈൽഡ് വെൽഫയർ കൗണ്‍സിൽ അധകൃർ പറഞ്ഞു. അവിടെയുള്ള കുട്ടികൾ തന്നെയാണ് അഭിനയിച്ചത്. പക്ഷേ, ഒരാൺകുട്ടി വേണമെന്നു പറഞ്ഞപ്പോൾ ആര്യനും കൂടി അഭിനയിച്ചു.’ 

‘എന്ന് നിന്റെ മൊയ്തീൻ’ ചിത്രത്തിന്റെ സംവിധായകൻ ആർ.എസ്. ബിമലാണ് ഗാനം  ദൃശ്യവത്കരിച്ചിരിക്കുന്നത്. പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് ഗാനം റിലീസ് ചെയ്തത്.  മെയ് പത്തുമുതല്‍ പതിനാറുവരെ തിരുവനന്തപുരത്താണ് മേള