ഇളയരാജയ്ക്കൊപ്പം ഇങ്ങനെയുള്ള ഫോട്ടോ ഇടാമോ? ഹാസ്യരൂപേണ പ്രതികരിച്ച് ഗോവിന്ദ്
‘96’ല്‍ ഒരു കാലഘട്ടം ചിത്രീകരിക്കാൻ ‘യമുനയാറ്റിലെ’ എന്ന ഗാനം ഉപയോഗിച്ച രീതിക്കെതിരെ ഇളയരാജ രംഗത്തെത്തിയതിൽ ഹാസ്യരൂപേണ മറുപടി നൽകി സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. വണ്ണമുള്ള സ്വന്തം ചിത്രം ഇളയരാജയ്ക്കൊപ്പം വാർത്തകളിൽ ഇടംനേടുന്നതിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു ഗോവിന്ദിന്റെ പരിഹാസരൂപേണയുള്ള പ്രതികരണം.

ഗോവിന്ദ് സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിന്റെ പൂർണ രൂപം
‘കഷ്ടപ്പെട്ട് ഡെയ്‌ലി ജിമ്മിനു പോയി മസിലും ഉരുട്ടിയെടുത്ത് നിക്കുമ്പോ, പഴയ ഗ്യാസ് ഊതിക്കെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോട് ചോദിച്ചാൽ ഞാൻ കൊടുക്കൂലെ ഷേർട്ടലെസ് നല്ല ക്ലീൻ സാധനം. ഇത് പഴേതന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു.’
ഒരു കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ ഗാനം ഉപയോഗിക്കുന്നതിലെ അതൃപ്തിയാണ് ഇളയരാജ രേഖപ്പെടുത്തിയത്. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ലപാട്ടുകളുണ്ടാക്കാൻ കഴിവില്ലാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.