ഈ 52-ാം വയസ്സിലും എങ്ങനെ കഴിയുന്നു മാധുരി? വൈറല്‍ വിഡിയോ
ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാളാണ് മാധുരി ദീക്ഷിത്. മാധുരിയുടെ ഡാൻസ് നമ്പരുകള്‍ക്കെല്ലാം ആരാധകരേറെയാണ്. ഇപ്പോൾ ഈ അമ്പത്തിരണ്ടാം വയസ്സിലും ഇത്രയും ഗംഭീരമായി നൃത്തം ചെയ്യുന്ന മാധുരിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അനിൽ കപൂറിനൊപ്പം അഭിനയിച്ച ‘ധക്ക് ധക്ക്’ എന്ന ഗാനത്തിനാണ് വർഷങ്ങൾക്കിപ്പുറം

ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാളാണ് മാധുരി ദീക്ഷിത്. മാധുരിയുടെ ഡാൻസ് നമ്പരുകള്‍ക്കെല്ലാം ആരാധകരേറെയാണ്. ഇപ്പോൾ ഈ അമ്പത്തിരണ്ടാം വയസ്സിലും ഇത്രയും ഗംഭീരമായി നൃത്തം ചെയ്യുന്ന മാധുരിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
അനിൽ കപൂറിനൊപ്പം അഭിനയിച്ച ‘ധക്ക് ധക്ക്’ എന്ന ഗാനത്തിനാണ് വർഷങ്ങൾക്കിപ്പുറം മാധുരിയുടെ നൃത്തം. ഡാൻസ് ദീവാനേ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മാധുരിയുടെ ചുവടുവെപ്പ്. 1992ൽ പുറത്തിറങ്ങിയ ‘ബീട്ട’യിലേതാണു ഗാനം. അനുരാധ പദ്വാളും ഉദിത് നാരായണനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സമീറിന്റെ വരികൾക്ക് ആനന്ദ് മിലിന്ദാണ് സംഗീതം.
ഈ പ്രായത്തിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന മാധുരിയെ പ്രശംസിക്കുകയാണ് ആരാധകർ. ഇങ്ങനെ നൃത്തംചെയ്യാൻ മാധുരിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക? എന്നാണ് അവരുടെ ചോദ്യം. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്.