‘ഇശൈജ്ഞാനി’യുടെ പിണക്കം അലിയിച്ച് എസ്പിബി; ആ വേദിയിൽ വീണ്ടും പാടുന്നു
എസ്.പി. ബാലസുബ്രഹ്മണ്യവും ഇളയരാജയും വീണ്ടും ഒന്നിക്കുന്നു. ഇളയരാജയുടെ എഴുപത്തിയാറാം ജൻമദിനമായ ജൂൺ രണ്ടിന് ഇരുവരും ഒരുമിച്ച് വേദി പങ്കിടും. യേശുദാസ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ചെന്നൈയിലെ സ്റ്റുഡിയോവിലെത്തി ഇളയരാജയെ കണ്ട എസ്പിബിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാട്ടിന്റെ

എസ്.പി. ബാലസുബ്രഹ്മണ്യവും ഇളയരാജയും വീണ്ടും ഒന്നിക്കുന്നു. ഇളയരാജയുടെ എഴുപത്തിയാറാം ജൻമദിനമായ ജൂൺ രണ്ടിന് ഇരുവരും ഒരുമിച്ച് വേദി പങ്കിടും. യേശുദാസ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ചെന്നൈയിലെ സ്റ്റുഡിയോവിലെത്തി ഇളയരാജയെ കണ്ട എസ്പിബിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പാട്ടിന്റെ റോയൽറ്റിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇരുവരും അകന്നത്. എസ്പിബി 50 എന്ന പേരിൽ എസ്.പി. ബാലസുബ്രഹ്മണ്യം ലോകമാകെ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇതിനിടെയാണു തന്റെ പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നു കാണിച്ച് ഇളയരാജ എസ്പിബിക്കു വക്കീൽ നോട്ടിസ് അയച്ചത്.
ഇതോടെ,പര്യടനത്തിലെ ബാക്കിയുള്ള വേദികളിൽ ഇളയരാജ ഈണമിട്ട ഒരു ഗാനം പോലും എസ്പിബി പാടിയില്ല. പിന്നീട് സമൂഹ മാധ്യമങ്ങൾ വഴിയും ഇരുവരും സ്വന്തം അഭിപ്രായങ്ങളിലൂടെ നിലപാടു വ്യക്തമാക്കിയിരുന്നു. രണ്ടു വർഷം നീണ്ട പിണക്കം തീർക്കാൻ ഇരുവരുടെയും സുഹൃത്തുക്കൾ ഇടപെടുകയായിരുന്നു. തുടർന്നാണു രണ്ടിനു നടക്കുന്ന ഇശൈ സെലബ്രേറ്റ്സ് ഇശൈ എന്ന ചടങ്ങിൽ ഇരുവരും ഒരുമിച്ചു വേദി പങ്കിടാൻ തീരുമാനിച്ചത്. യേശുദാസിനു പുറമെ, മനോ, ബോംബെ ജയശ്രീ, ഉഷാ ഉതുപ്പ് തുടങ്ങിവരും പങ്കെടുക്കും.