വെള്ളം എത്തിച്ചതിൽ രോഷം; ക്ഷുഭിതനായി ഇളയരാജ; സുരക്ഷ ഉദ്യോഗസ്ഥൻ കാലിൽ വീണു
ജൻമദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. വേദിയിലുണ്ടായിരുന്ന ഗായകർക്ക് കുടിക്കാൻ വെള്ളം എത്തിച്ചതിലായിരുന്നു ഇളയരാജയുടെ രോഷം. ആർട്ടിസ്റ്റുകൾക്ക് വെള്ളം നൽകി വേദിവിട്ട സുരക്ഷാ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് ഇളയരാജ

ജൻമദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. വേദിയിലുണ്ടായിരുന്ന ഗായകർക്ക് കുടിക്കാൻ വെള്ളം എത്തിച്ചതിലായിരുന്നു ഇളയരാജയുടെ രോഷം. ആർട്ടിസ്റ്റുകൾക്ക് വെള്ളം നൽകി വേദിവിട്ട സുരക്ഷാ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് ഇളയരാജ ശകാരിക്കുകയായിരുന്നു
താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്തതെന്നായിരുന്നു ഇളയരാജയുടെ ചോദ്യം. ഇതുകേട്ട സുരക്ഷ ഉദ്യോഗസ്ഥൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു. സ്വഭാവികമായും ചെയ്തുവരുന്ന ജോലിയാണെന്ന അദ്ദേഹത്തിന്റെ മറുപടിയിൽ ഇളയരാജ തൃപ്തനായില്ല. തുടർന്ന് എന്തുചെയ്യണമെന്നറിയാതെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇളയരാജയുടെ കാൽക്കൽ വീണു മാപ്പുപറഞ്ഞു. പണം നൽകി എത്തുന്ന കാഴ്ചക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾ ശരിയല്ലെന്നും ഇളയരാജ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ എന്നിങ്ങനെ ഇന്ത്യയിലെ അറിയപ്പെടുന്ന ഗായകരെല്ലാം എത്തിയ പരിപാടിയായിരുന്നു ഇളയരാജയുടെ എഴുപത്തിയഞ്ചാം ജൻമദിനാഘോഷം. നേരത്തെ തന്റെ പാട്ടുകൾ പൊതുവേദിയിൽ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയച്ച സംഭവം വാർത്തകളിൽ ഇടംനേടിയിരുന്നു. ഈ സംഭവത്തിനു ശേഷം എസ്പിബി ഇളയരാജയുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെ വലിയ ആകാംക്ഷയോടെയാണ് സംഗീതാസ്വാദകർ നോക്കിക്കണ്ടത്.