കോടികളുടെ കണക്കുകൾക്കിനി പ്രസക്തിയില്ല; സർവകാല റെക്കോർഡിലേക്ക്
ഇതുവരെ കണ്ട എല്ലാ റെക്കോർഡുകളും കാറ്റിൽ പറത്തുകയാണ് ‘റൗഡി ബേബി’. ഗാനം പുറത്തിറങ്ങിയ നാൾ മുതൽ എത്രപേർ കണ്ടെന്നറിയാൻ വേണ്ടി മാത്രം സ്ഥിരമായി യൂട്യൂബിൽ പരിശോധിക്കുന്നവരുണ്ട്. എങ്കിൽ കേട്ടോളൂ. സർവകാല റെക്കോർഡിലേക്കു നീങ്ങുകയാണ് ഈ തെന്നിന്ത്യൻ ഡപ്പാംകൂത്ത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ ഗാനം ഇതുവരെ

ഇതുവരെ കണ്ട എല്ലാ റെക്കോർഡുകളും കാറ്റിൽ പറത്തുകയാണ് ‘റൗഡി ബേബി’. ഗാനം പുറത്തിറങ്ങിയ നാൾ മുതൽ എത്രപേർ കണ്ടെന്നറിയാൻ വേണ്ടി മാത്രം സ്ഥിരമായി യൂട്യൂബിൽ പരിശോധിക്കുന്നവരുണ്ട്. എങ്കിൽ കേട്ടോളൂ. സർവകാല റെക്കോർഡിലേക്കു നീങ്ങുകയാണ് ഈ തെന്നിന്ത്യൻ ഡപ്പാംകൂത്ത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ ഗാനം ഇതുവരെ കണ്ടത് അമ്പതുകോടിയിലധികം പേർ.
‘മാരി–2’ എന്ന ചിത്രം തീയറ്ററിലെത്തും മുന്‍പുതന്നെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിവസങ്ങളോളമാണ് ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതായി നിന്നത്. നാൽപത്തിയഞ്ചു ദിവസങ്ങൾക്കകം ഗാനം ഇരുപതരക്കോടിയിലധികം പേർ കണ്ടിരുന്നു. മുൻപ് ബിൽബോർഡ് ചാർട്ടിലും ഗാനം ഇടംനേടിയിരുന്നു. ധധുഷിന്റെയും സായ്പല്ലവിയുടെയും ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഈ ഒറ്റഗാനം കൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് സായ്പല്ലവി. ധനുഷിനെ മികച്ച ഡാൻസ്, എക്കാലത്തെയും തകർപ്പൻ നൃത്ത ജോഡി എന്നിങ്ങനെയാണ് ആരാധകരുടെ വിശേഷണം.
പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രഫി. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർരാജയുടെതാണു സംഗീതം. ഒരു ഡാൻസ് നമ്പറിനു വേണ്ട എല്ലാചേരുവകളും ചേർത്താണു ഗാനം എത്തിയത്.