‘ആരോരുമല്ലാതെ ഞാൻ തണലു തന്നു നിന്നീടാം’, ഹൃദയം തൊട്ട് ആശയും മനോജ് കെ. ജയനും
പലപ്പോഴും പറഞ്ഞറിയിക്കാനാകാത്ത വിധം ജീവിതംതൊടാറുണ്ട് ചില വരികൾ. അത്തരത്തിൽ ഹൃദയസ്പർശിയായ വരികളുമായി എത്തുകയാണ് ‘എവിടെ’ എന്ന ചിത്രത്തിലെ ‘ആരൊരാൾ’ എന്നു തുടങ്ങുന്ന ഗാനം. ആരൊരാൾ മീട്ടീടുമോ, കൈവിരൽ തുമ്പാലെ എൻജന്മ സാരംഗി, ഈ സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ... പാതിയിൽ പൊഴിയാതെ നീ,

പലപ്പോഴും പറഞ്ഞറിയിക്കാനാകാത്ത വിധം ജീവിതം തൊടാറുണ്ട് ചില വരികൾ. അത്തരത്തിൽ ഹൃദയസ്പർശിയായ വരികളുമായി എത്തുകയാണ് ‘എവിടെ’ എന്ന ചിത്രത്തിലെ ‘ആരൊരാൾ’ എന്നു തുടങ്ങുന്ന ഗാനം.
ആരൊരാൾ മീട്ടീടുമോ, കൈവിരൽ തുമ്പാലേ
എൻജന്മ സാരംഗി, ഈ സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...
പാതിയിൽ പൊഴിയാതെ നീ, സൂര്യനായ് തെളിയൂ
ആരോരുമല്ലാതെ ഞാൻ തണലു തന്നു നിന്നീടാം...
ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. ഔസേപ്പച്ചന്റെ അതിമനോഹരമായ സംഗീതം ഗാനത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. കെ.എസ്. ഹരിശങ്കറും റീന മുരളിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മനോജ് കെ. ജയൻ, ആശ ശരത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘എവിടെ’. ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകർക്കു പരിചിതയായ അനശ്വര രാജനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കെ.കെ. രാജീവിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്.