പാട്ടിന്റെ തേൻനിലാവ് പെയ്ത കാലം; വൈറലായി ആ വിഡിയോ
വർഷങ്ങളായി ആസ്വാദക ഹൃദയത്തിൽ ഇടം നേടിയ ഒരു ഗാനം വീണ്ടും കേൾക്കുമ്പോൾ പോയ കാലത്തിന്റെ ഓർമകളിലേക്കു പതുക്കെ സഞ്ചരിക്കും നമ്മൾ. അത്തരത്തിൽ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ഈ വിഡിയോ. മുൻപ് ഏതോ സ്റ്റേജ് ഷോയിൽ പ്രിയഗായകർ പാടിയ ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യേശുദാസും

വർഷങ്ങളായി ആസ്വാദക ഹൃദയത്തിൽ ഇടം നേടിയ ഒരു ഗാനം വീണ്ടും കേൾക്കുമ്പോൾ പോയ കാലത്തിന്റെ ഓർമകളിലേക്കു പതുക്കെ സഞ്ചരിക്കും നമ്മൾ. അത്തരത്തിൽ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ഈ വിഡിയോ. മുൻപ് ഏതോ സ്റ്റേജ് ഷോയിൽ പ്രിയഗായകർ പാടിയ ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
യേശുദാസും ചിത്രയും ചേർന്ന് എക്കാലത്തെയും നിത്യഹരിത ഗാനമായ ‘കല്യാണ തേൻനിലാ’ ആലപിക്കുന്നതാണ് വിഡിയോ. നിരവധി പേരാണ് പഴയ വിഡിയോ പങ്കുവയ്ക്കുന്നത്. ‘ഈണങ്ങളുടെ ഇളയനിലാവായാണ് ഈ പാട്ട് കാതുകളിലേക്ക്, മനസ്സിലേക്ക്, പിന്നീടുള്ള കാലത്തിന്റെ മടിത്തട്ടിലേക്ക് പൊഴിഞ്ഞുവീഴുന്നത്.. യേശുദാസിന്റെയും ചിത്രയുടെയും സ്വരഭംഗിയിലേക്ക് ഇളയരാജ ഈണങ്ങളുടെ ഏറ്റവും പ്രണയാർദ്രമായ ഭാവം ചേർത്തുവച്ചു.’ എന്ന കുറിപ്പോടെയാണു ഗാനം പങ്കുവയ്ക്കുന്നത്.
കെ. മധുവിന്റെ സംവിധാനത്തിൽ, 1989 ൽ പുറത്തിറങ്ങിയ ‘മൗനം സമ്മതം’ എന്ന തമിഴ് ചിത്രത്തിലേതാണു ഗാനം. മമ്മൂട്ടിയും അമലയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിനു സംഗീതം ഒരുക്കിയത് ഇളയരാജയാണ്.