ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഗാനമായിരുന്നു മാരി–2വിലെ ‘റൗഡി ബേബി’. ‘റൗഡി ബേബി’യുടെ വ്യത്യസ്ത വിഡിയോകൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ തരംഗമായി. വിവാഹ വേഷത്തിൽ റൗഡി ബേബി പാടുന്ന വധുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ ഗായകനൊപ്പം റൗഡി ബേബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള നൃത്തപ്രേമികൾ മുഴുവൻ ശ്രദ്ധിച്ച ഗാനമായിരുന്നു ധനുഷ് ചിത്രം മാരി–2വിലെ ‘റൗഡി ബേബി’. ധനുഷിനൊപ്പം സായ്പല്ലവിയും ചുവടു വച്ച പാട്ടിന്റെ വ്യത്യസ്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വിവാഹ വേഷത്തിൽ റൗഡി ബേബി പാടുന്ന വധുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ADVERTISEMENT

വിവാഹ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ ഗായകനൊപ്പം റൗഡി ബേബി പാടി താരമാകുകയാണ് ഈ വധു. കൂടെ, താളമിട്ടു നിൽക്കുന്ന വരനെയും കാണാം. മൈഡിയര്‍ മച്ചാ നീ മനസ്സു വച്ചാ എന്നു തുടങ്ങുന്ന ഭാഗം വരനെ നോക്കി പാടുകയാണ് വധു. ആഭരണങ്ങളെല്ലാം അണിഞ്ഞ് വിവാഹ വേഷത്തിൽ തന്നെയാണ് വധുവിന്റെ ആലാപനം. സംഗതി വൈറലായതോടെ നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്. ‘കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല സാറേ’ എന്ന കുറിപ്പോടെയാണ് ചിലർ വിഡിയോ പങ്കുവയ്ക്കുന്നത്. 

ADVERTISEMENT

അടുത്ത കാലത്ത് ഇറങ്ങിയ ഡാൻസ് നമ്പരുകളിൽ ഏറ്റവും മികച്ചതായിരുന്നു റൗഡി ബേബി. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ഗാനത്തിന്റെ ഹൈലൈറ്റ് സായ് പല്ലവിയുടെയും ധനുഷിന്റെയും ഡാൻസ് തന്നെയാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബിൽ തരംഗം തീർത്തിരുന്നു ഗാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.