അമ്പടാ...‘കേശൂ’ ഇതെന്തുകഥ? കൊള്ളാലോ ഈ കുഞ്ഞു പ്രണയം...!
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു അൽസാബിദ് എന്ന കൊച്ചു മിടുക്കൻ. ഇപ്പോൾ ‘മാർക്കോണി മത്തായി’ എന്ന ചിത്രത്തിലെ ‘ഇതെന്തോ’ എന്ന ഗാനത്തിലൂടെ ആരാധക മനം കവരുകയാണ് ഈ കുട്ടിത്താരം. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. കെ.എസ്. ഹരിശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിനു സംഗീതം പകർന്നിരിക്കുന്നത്

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു അൽസാബിദ് എന്ന കൊച്ചു മിടുക്കൻ. ഇപ്പോൾ ‘മാർക്കോണി മത്തായി’ എന്ന ചിത്രത്തിലെ ‘ഇതെന്തോ’ എന്ന ഗാനത്തിലൂടെ ആരാധക മനം കവരുകയാണ് ഈ കുട്ടിത്താരം. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. കെ.എസ്. ഹരിശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിനു സംഗീതം പകർന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്.
ബാല്യകാലത്തിന്റെ ഭംഗിയും കുഞ്ഞുപ്രണയവുമാണ് ഗാനത്തിന്റെ പ്രമേയം. അൽസാബിദിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്നവരാണ് ഏറെയും. ‘നല്ല അവസരങ്ങൾ ഈ കുഞ്ഞുതാരത്തെ തേടി എത്തട്ടെ’ എന്ന് ആശംസിക്കുന്നവരുമുണ്ട്. അൽസാബിദിനെ കാണാന്‍ വേണ്ടിമാത്രം ഗാനം കണ്ടവരും നിരവധി. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. കഴിഞ്ഞ ദിവസം റീലിസ് ചെയ്ത ഗാനം രണ്ടരലക്ഷത്തോളം പേർ ഇതിനോടകം യൂട്യൂബിൽ കണ്ടു.
ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. വിജയ് സേതുപതി ആദ്യമായി എത്തുന്ന മലയാളചിത്രം എന്ന പ്രത്യേകതയും ‘മാർക്കോണി മത്തായി’ക്കുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഛായാഗ്രാഹകൻ സനിൽ കളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ ആത്മിയയാണു ചിത്രത്തിലെ നായിക. ഹരിനാരായാണനെ കൂടാതെ അനിൽ പനച്ചൂരാനും ചിത്രത്തിനായി വരികൾ എഴുതിയിരിക്കുന്നു. ‘മാർക്കോണി മത്തായി’ ഉടൻ തീയറ്ററിലെത്തും.