ആത്മധൈര്യമുള്ള ഈ സ്ത്രീകളാണ് യഥാർഥ താരങ്ങൾ; കയ്യടി
ആത്മസംഘർഷങ്ങളുടെ തീരാനൊമ്പരവുമായി എത്തുകയാണ് ‘എവിടെ’യിലെ ‘ആരൊരാൾ’ എന്ന ഗാനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചന്റെതാണു സംഗീതം. ഹരിശങ്കറും റീന മുരളിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ‘ആരൊരാൾ മീട്ടിടുമോ, കൈവിരൽ തുമ്പാലേ എൻജൻമ സാരംഗി സ്വരമായ് പൊഴിഞ്ഞീടാം വെറുതെയൊരു മോഹം

ആത്മസംഘർഷങ്ങളുടെ തീരാനൊമ്പരവുമായി എത്തുകയാണ് ‘എവിടെ’യിലെ ‘ആരൊരാൾ’ എന്ന ഗാനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചന്റെതാണു സംഗീതം. ഹരിശങ്കറും റീന മുരളിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
‘ആരൊരാൾ മീട്ടിടുമോ, കൈവിരൽ തുമ്പാലേ
എൻജൻമ സാരംഗി സ്വരമായ് പൊഴിഞ്ഞീടാം
വെറുതെയൊരു മോഹം അകമേ...
പാതിയിൽ പൊഴിയാതെ നീ...സൂര്യനായ് തെളിയൂ
ആരോരുമല്ലാതെ ഞാൻ തണലു തന്നു നിന്നീടാം’
അതിമനോഹരമായ മെലഡിയായാണു ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഹരിശങ്കറിന്റെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും.ഗാനത്തിന്റെ വരികളും സംഗീതവും അതിമനോഹരമെന്നു പറയുന്നവരും നിരവധി. മനോജ് കെ. ജയന്റെ നല്ല തിരിച്ചുവരവാണ് ചിത്രമെന്നാണ് ആരാധകരുടെ കമന്റുകൾ.
തളർന്നു പോകാതെ താങ്ങാകുന്ന സ്ത്രീകളുടെ ആത്മധൈര്യവും ഗാനം വരച്ചിടുന്നു. ആശ ശരത്ത് , മനോജ് കെ. ജയൻ, പ്രേം പ്രകാശ്, ബൈജു, ഷെബിൻ ബെൻസൺ, സുരാജ് വെഞ്ഞാറമൂട്, അനശ്വര എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ബോബി–സഞ്ജയ്‌യുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് സി കൃഷ്ണനാണ്. കാണാതായ ഭർത്താവിനെ തേടിയിറങ്ങുന്ന ഭാര്യയുടെയും മകന്റെയും യാത്രയാണ് എവിടെ പറയുന്നത്. കെ.കെ. രാജീവാണ് ചിത്രത്തിന്റെ സംവിധാനം.