‘റിയാലിറ്റിഷോ’യുടെ സ്ഥിരം സാന്നിധ്യം; അനൂപിനെ മറക്കാനാകുമോ? വിസ്മയ പ്രകടനം
മലയാള ടെലിവിഷൻ ചരിത്രത്തിൽ റിയാലിറ്റി ഷോകളുടെ തുടക്കം മുതൽ തന്നെ കേൾക്കുന്ന പേരാണ് അനൂപ് കോവളം. അന്നുമുതൽ പലഷോകളുടെയും ഓർക്കസ്ട്ര ടീമിൽ ഈ ചെറുപ്പക്കാരനെ മലയാളി കാണുന്നു. പാട്ടുകാരൻ, കീബോഡിസ്റ്റ്, തബലിസ്റ്റ് എന്നിങ്ങനെ സംഗീതത്തിന്റെ സകല മേഖലയിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. ഇത്തവണ തകർപ്പൻ

മലയാള ടെലിവിഷൻ ചരിത്രത്തിൽ റിയാലിറ്റി ഷോകളുടെ തുടക്കം മുതൽ തന്നെ കേൾക്കുന്ന പേരാണ് അനൂപ് കോവളം. അന്നുമുതൽ പലഷോകളുടെയും ഓർക്കസ്ട്ര ടീമിൽ ഈ ചെറുപ്പക്കാരനെ മലയാളി കാണുന്നു. പാട്ടുകാരൻ, കീബോഡിസ്റ്റ്, തബലിസ്റ്റ് എന്നിങ്ങനെ സംഗീതത്തിന്റെ സകല മേഖലയിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. ഇത്തവണ തകർപ്പൻ പ്രകടനവുമായി കാണികളെ അമ്പരപ്പിക്കുകയാണ് അനൂപ്.
മഴവിൽ മനോരമ ‘പാടാം നമുക്കുപാടാം’ വേദിയിലായിരുന്നു പ്രേക്ഷകരെ വിസ്മയിപ്പിക്കുംവിധം അനൂപിന്റെ പ്രകടനം. ഒരേ സമയം പാടാൻ പ്രയാസമുള്ള ഗാനം പാടുകയും, അതിനൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്യുകയാണ് അനൂപ്. ‘ആറാം തമ്പുരാനി’ലെ ‘ഹരിമുരളീരവം’ എന്ന ഗാനമാണ് അനൂപ് പാടിയത്.
അനൂപിന്റെ മാസ്മരിക പ്രകടനം വിധികർത്താക്കളെയും സദസ്സിനെയും ഒരുപോലെ അമ്പരപ്പിച്ചു. നിറകയ്യടിയോടെയാണ് അവർ ഈ വിസ്മയപ്രകടനം വരവേറ്റത്. സാധാരണ പാടാൻ ബുദ്ധിമുട്ടുള്ള ഗാനം പാടുകയും അതിനൊപ്പം സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്ത അനൂപിന്റെ കഴിവ് അസാധ്യം എന്നാണ് കാണികളുടെ പ്രതികരണം.