വേദിയില്‍ മനുഷ്യർ പറന്നു; കാണികൾ നടുങ്ങി; ശ്വാസം നിലച്ചു പോകുന്ന നിമിഷം
ശ്വാസമടക്കിയാണു ലോകം ആ കാഴ്ച കണ്ടത്. വേദിയിൽ മനുഷ്യർ പറക്കുകയാണ.് ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ വേദിയിലായിരുന്നു മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ ആരെയും അമ്പരപ്പിക്കുന്ന പ്രകടനം.

വേദിയിലെ ഇവരുടെ പ്രകടനം കണ്ട് വിധികർത്താക്കൾ അടക്കമുള്ളവർ ഞെട്ടി. എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് ലോകം ഈ നർത്തകരെ അഭിനന്ദിച്ചത്. ഇത്രയും ഊർജസ്വലമായ പ്രകടനം അടുത്തൊന്നും കണ്ടിട്ടില്ലെന്നായിരുന്നു വിധികർത്താക്കളുടെ പ്രതികരണം. ചിട്ടയായ പരിശീലനത്തിൽ നേടിയെടുത്തതാണ് ഈ മെയ്‌വഴക്കമെന്നു ഡാൻസ് ടീമും വ്യക്തമാക്കി.
മുംബൈയിലെ ചേരിജീവിതത്തെ കുറിച്ച് അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയിൽ ഈ നർത്തകർ പറഞ്ഞത് ഇങ്ങനെ: ‘മുംബൈയിലെ ചേരി ജീവിതം വളരെ പ്രയാസം നിറഞ്ഞതാണ്. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാൻ പ്രയാസം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് മുംബൈ നഗരത്തിലെ ചേരികൾ. എട്ടോ പത്തോപേരാണ് ഇവിടെ ഒരുമുറിയിൽ കിടന്നുറങ്ങുന്നത്. ഓരോദിവസവും ഞങ്ങൾ നല്ലജീവിതം സ്വപ്നം കാണും. പക്ഷേ, ഈ ചേരികളിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവസരങ്ങൾ അപ്രപ്യമാണ്. ഞങ്ങളുടെ ജീവിത ദുഃഖങ്ങളെല്ലാം മറക്കുന്നത് ഡാൻസിലൂടെയാണ്. ഡാൻസിനോടുള്ള അമിതമായ അഭിനിവേശം മറ്റെല്ലാം ദുഃഖങ്ങളും മറക്കാൻ സഹായിക്കുന്നു.’
നിരവധിപേരാണ് ഇവരുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ കാണുകയും പങ്കുവെക്കുകയും ചെയ്തത്. ഹോളിവുഡിൽ നടക്കുന്ന സ്റ്റേജ് ഷോകളിലേക്ക് നേരിട്ടുള്ള അവസരമാണ് ഇവർക്കു ഈ പ്രകടനത്തിലൂടെ ലഭിച്ചത്.