ഇതിനൊരു അവസാനമില്ലേ? ഇതുവരെ എത്തിപ്പിടിക്കാത്ത റെക്കോർഡുമായി റൗഡിബേബി
റൗഡി ബേബിയുടെ റെക്കോർഡ് മുന്നേറ്റം പുതിയ കഥയല്ല. പക്ഷേ, ഇതിനൊരു അവസാനമില്ലേ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. റെക്കോർഡിൽ നിന്നും റെക്കോർഡിലേക്കു മുന്നേറുകയാണു ഗാനം. ഏറ്റവും പുതിയ റെക്കോർഡ് കേട്ട് അന്തംവിട്ടിരിക്കുകയാണ് ആസ്വാദകർ. കഴിഞ്ഞ ദിവസം എത്തിയ കണക്കു പ്രകാരം യൂട്യൂബിൽ അറനൂറു മില്യണിലധികം

റൗഡി ബേബിയുടെ റെക്കോർഡ് മുന്നേറ്റം പുതിയ കഥയല്ല. പക്ഷേ, ഇതിനൊരു അവസാനമില്ലേ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. റെക്കോർഡിൽ നിന്നും റെക്കോർഡിലേക്കു മുന്നേറുകയാണു ഗാനം. ഏറ്റവും പുതിയ റെക്കോർഡ് കേട്ട് അന്തംവിട്ടിരിക്കുകയാണ് ആസ്വാദകർ.
കഴിഞ്ഞ ദിവസം എത്തിയ കണക്കു പ്രകാരം യൂട്യൂബിൽ അറനൂറു മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണു ഗാനം. ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ദക്ഷിണേന്ത്യൻ ഗാനമായി മാറിയിരിക്കുകയാണു റൗഡിബേബി. കഴിഞ്ഞ ഡിസംബറിലാണു ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ചിത്രം എത്തുന്നതിനു മുൻപു തന്നെ റൗഡി ബേബി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സായ് പല്ലവിയുടെയും ധനുഷിന്റെയും തകർപ്പൻ ചുവടുവെപ്പാണ് റൗഡിബേബിയെ ആസ്വാദകരുടെ പ്രിയപ്പെട്ട ഗാനമാക്കി മാറ്റിയത്.
യുവൻ ശങ്കർരാജയാണു സംഗീതം. ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. മലയാളിയുടെ പ്രിയ താരം ടൊവീനോ വില്ലൻ വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് മാരി–2.