ആ പാട്ടൊരു പരീക്ഷണമായിരുന്നു; കേരളത്തെ ഇളക്കിമറിച്ച ‘ലഹരിപാട്ടി’നെ പറ്റി ചിത്ര
കേരളക്കരയാകെ ഒരുകാലത്ത് ഇളക്കി മറിച്ച പാട്ട്. ഇന്നു കേട്ടാലും നമുക്ക് ലഹരിയാണ്. അങ്ങനെയൊരു ഗാനമായിരുന്നു സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിലെ പരുമല ചെരുവിലെ പടിപ്പുര വീട്ടിൽ. ലഹരി തലയ്ക്കു പിടിച്ച് ഉർവശിയുടെ തുളസി എന്ന കഥാപാത്രം ഗാന രംഗത്തിൽ എത്തിയപ്പോൾ, ആ പാട്ടുപാടിയത് മലയാളത്തിന്റെ വാനമ്പാടി

കേരളക്കരയാകെ ഒരുകാലത്ത് ഇളക്കി മറിച്ച പാട്ട്. ഇന്നു കേട്ടാലും നമുക്ക് ലഹരിയാണ്. അങ്ങനെയൊരു ഗാനമായിരുന്നു സൂപ്പർ ഹിറ്റ് ചിത്രം ‘സ്ഫടിക’ത്തിലെ ‘പരുമല ചെരുവിലെ പടിപ്പുര വീട്ടിൽ’. ലഹരി തലയ്ക്കു പിടിച്ച് ഉർവശിയുടെ തുളസി എന്ന കഥാപാത്രം ഗാന രംഗത്തിൽ എത്തിയപ്പോൾ, ആ പാട്ടുപാടിയത് മലയാളത്തിന്റെ വാനമ്പാടി ചിത്രയായിരുന്നു. തികച്ചും വ്യത്യസ്തമായ ശബ്ദത്തിലും ഭാവത്തിലും ആ പാട്ടു പാടിയതിന്റെ കഥ പറയുകയാണ് ചിത്ര. മഴവിൽ മനോരമയുടെ പാടാം നമുക്കു പാടാം വേദിയിലായിരുന്നു ചിത്ര പാട്ടിന്റെ പിന്നിലെ കഥ പറഞ്ഞത്.
ചിത്രയുടെ വാക്കുകൾ ഇങ്ങനെ: ‘ഈ പാട്ടു പാടുന്നതിനു മുൻപ് ചേച്ചി കള്ളു കുടിച്ചിരുന്നോ എന്ന് പലരും പലപ്പോഴും തമാശ രൂപേണ ചോദിച്ചിട്ടുണ്ട്. എങ്ങനെയാണ് അതു പറഞ്ഞു മനസ്സിലാക്കി തരേണ്ടതെന്ന് അറിയില്ല. ഈ പാട്ട് ഇത്രയൊക്കെ ഞാനൊപ്പിച്ചതു തന്നെ ഈ സിനിമയുടെ സംവിധായകൻ ഭദ്രൻ കാരണമാണ്. അദ്ദേഹം അത്ര വിശദമായി ആ ഗാനരംഗം എനിക്കു പറഞ്ഞുതന്നു. ഓരോ ഷോട്ടും എങ്ങനെയാണെന്നു വരെ പറഞ്ഞു. അങ്ങനെ ഒരു പരീക്ഷണം ചെയ്തു നോക്കിയതാണ് ഈ പാട്ട്. ഈ പാട്ട് പാടിയതിനു ശേഷം ഞാൻ കൺസോളിലേക്കു പോയിട്ടില്ല’.– ചിത്ര ഓര്‍മിച്ചു.
മത്സാർഥിയായ ശ്രീനന്ദനയാണ് ഈ ഗാനവുമായി വേദിയിലെത്തിയത്. മനോഹരമായ ആലാപന ശൈലി കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും നല്ലമാർക്കും വാങ്ങിയാണ് ശ്രീനന്ദന വേദിവിട്ടത്. ചിത്രയും മോഹൻലാലും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ പി. ഭാസ്കരന്റെതാണ്. എസ്.പി. വെങ്കിടേഷിന്റെതാണു സംഗീതം.