ഇത് സിനിമയിലെ പാട്ടാണോ? ഹരിശങ്കറിന്റെ ശബ്ദത്തിന് എജ്ജാതി ഫീൽ!
ആസ്വാദകരെ പ്രണയമഴയിൽ നനച്ച് ഗായകൻ ഹരിശങ്കറിന്റെ പുതിയ ഗാനം. ജേക്കബ് സാമിന്റെ സംഗീതത്തിൽ ഹരിശങ്കർ ആലപിച്ച മ്യൂസിക് ആൽബം 'വല്ലാത്ത ഒരു ഇത്' യുട്യൂബിൽ റിലീസ് ചെയ്തു. ഒരു റൊമാന്റിക് സിനിമ കാണുന്ന അനുഭവമാണ് നാലു മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വിഡിയോ സമ്മാനിക്കുന്നത്. അഷിമ മനോജും അദ്വൈതുമാണ്

ആസ്വാദകരെ പ്രണയമഴയിൽ നനച്ച് ഗായകൻ ഹരിശങ്കറിന്റെ പുതിയ ഗാനം. ജേക്കബ് സാമിന്റെ സംഗീതത്തിൽ ഹരിശങ്കർ ആലപിച്ച മ്യൂസിക് ആൽബം 'വല്ലാത്ത ഒരു ഇത്' യുട്യൂബിൽ റിലീസ് ചെയ്തു. ഒരു റൊമാന്റിക് സിനിമ കാണുന്ന അനുഭവമാണ് നാലു മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വിഡിയോ സമ്മാനിക്കുന്നത്. അഷിമ മനോജും അദ്വൈതുമാണ് ഹരിശങ്കറിനൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഗ്രെയ്സ് വിഷൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദീപു ജോയ് നിർമിച്ചിരിക്കുന്ന വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ രാജ് ചിറയിൽ ആണ്. രാജേഷ് സരോവറിന്റെതാണ് കഥ. മൈക്കിൾ കാലായിൽ ജോർജ്ജാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാദിയയാണ് നായിക. കണ്ണൂരിലെ പയ്യന്നൂരിലാണ് കഥ നടക്കുന്നത്. ശ്രീരാജ് രാജനാണ് ക്യാമറ. അതിമനോഹരമാണ് ഗാനത്തിലെ രംഗങ്ങൾ.
വിഡിയോ കാണുമ്പോൾ പ്രേക്ഷകരുടെ ഉള്ളിലും വല്ലാത്ത ഒരു ഇതുണ്ടാകുമെന്ന് സംഗീത ആസ്വാദകർ പറയുന്നു. അതു ശരി വയ്ക്കുന്നതാണ് വിഡിയോ കണ്ട നടൻ ജയസൂര്യയുടെ പ്രതികരണം. 'എന്താ ഒരു ഫീൽ' എന്ന അടിക്കുറിപ്പോടെ മ്യൂസിക് വിഡിയോ തന്റെ ഔദ്യോഗിക പേജിൽ ജയസൂര്യ പങ്കുവയ്ക്കുകയും ചെയ്തു.
ഗാനത്തിന്റെ പോസ്റ്ററുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉന്തുവണ്ടി ആർട് സ്റ്റുഡിയോ ആണ് വൈറലായ പോസ്റ്ററുകൾ തയ്യാറാക്കിയത്. 'ഇവരെ നോക്കി വച്ചോളൂ, വരുംകാല മലയാള സിനിമയിൽ ഇവർക്കൊരു സ്ഥാനമുണ്ടെ'ന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് സംഗീത ആസ്വാദകർ പറയുന്നു.