‘കവരത്തി പെണ്ണിന്റെ’ മൊഞ്ചുമായി പ്രണയമീനുകളുടെ കടലിലെ ഗാനം
കാത്തിരിപ്പിനൊടുവിൽ പ്രണയ മീനുകളുടെ കടലിലെ പുതിയ ഗാനം റിലീസ് ചെയ്തു. ആദ്യ ഗാനത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ പ്രണയ മീനുകളുടെ കടലിലെ രണ്ടാമത്തെ ഗാനവും കണ്ണിനും കാതിനും ഇമ്പമേകുന്നതാണ്. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനം, ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേർന്നാണ്

കാത്തിരിപ്പിനൊടുവിൽ പ്രണയ മീനുകളുടെ കടലിലെ പുതിയ ഗാനം റിലീസ് ചെയ്തു. ആദ്യ ഗാനത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ പ്രണയ മീനുകളുടെ കടലിലെ രണ്ടാമത്തെ ഗാനവും കണ്ണിനും കാതിനും ഇമ്പമേകുന്നതാണ്. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനം, ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേർന്നാണ് പാടിയിരിക്കുന്നത്. കവരത്തിയിലെ പെൺകുട്ടികളുടെ ഗാനമായാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ പുതുമുഖ നായികമാരും വിനായകനും ചേർന്നുള്ള രംഗങ്ങളാണ് ഗാനത്തിലുള്ളത്.
സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺ പോളും ഒന്നിക്കുന്ന ചിത്രത്തിൽ വിനായകനും ദിലീഷ് പോത്തനും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അക്രമങ്ങളും ക്രൂരതയും കാണാത്ത ലക്ഷദ്വീപിലേക്ക് പുറത്തുനിന്നും ഒരു സംഘം എത്തുന്നതും പിന്നീട് അവിടെ വരുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.
മലയാളസിനിമയിൽ കടലിന്റെ ദൃശ്യ മനോഹാരിത എല്ലാ പൂർണതയോടെയും അവതരിപ്പിക്കുന്ന ആദ്യ ചിത്രമായിരിക്കും പ്രണയ മീനുകളുടെ കടലെന്നാണ് അണിയറക്കാർ പറയുന്നത്. സ്രാവ് വേട്ടക്കാരനായ 'ശൂറാവ് ഐദ്രു'വായി വിനായകൻ വിസ്മയിപ്പിക്കുന്ന ചിത്രം ഒക്ടോബര് 4–നു തിയറ്ററുകളിൽ എത്തും. ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി, ദീപക് ജോൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത് ഫ്രെയിംസ് ഇനെവിറ്റബിളാണ്.