സംഗീതജ്ഞരുടെ പ്രിയ ലതഗാനം
ബിജിബാൽ ‘തൂ ജഹാം ജഹാം ചലേഗാ...’ സിനിമ– മേരാ സായാ. സംഗീതം– മദൻ മോഹൻ നല്ല സംഗീതവും രചനയുമാണ് ഈ ഗാനത്തിന്റേത്. നമ്മുടെ അനുഭവങ്ങളെ നമുക്കു മുന്നേ, ചിലപ്പോൾ അതിലും തീക്ഷ്ണമായി അവതരിപ്പിക്കുന്നവരാണ് കവികൾ. ആ കവിതയെ നമസ്കരിക്കുന്നു. ആ കവിതയ്ക്ക് അപ്പുറമൊരു കവിത ഈ പാട്ടിൽ സന്നിവേശിപ്പിക്കാൻ ലതയുടെ

ബിജിബാൽ
‘തൂ ജഹാം ജഹാം ചലേഗാ...’ സിനിമ– മേരാ സായാ. സംഗീതം– മദൻ മോഹൻ
നല്ല സംഗീതവും രചനയുമാണ് ഈ ഗാനത്തിന്റേത്. നമ്മുടെ അനുഭവങ്ങളെ നമുക്കു മുന്നേ, ചിലപ്പോൾ അതിലും തീക്ഷ്ണമായി അവതരിപ്പിക്കുന്നവരാണ് കവികൾ. ആ കവിതയെ നമസ്കരിക്കുന്നു. ആ കവിതയ്ക്ക് അപ്പുറമൊരു കവിത ഈ പാട്ടിൽ സന്നിവേശിപ്പിക്കാൻ ലതയുടെ ആലാപനത്തിനു കഴിയുന്നു. മനോഹരമായ ഓർക്കസ്ട്രേഷനും ഈ പാട്ടിന്റെ പ്രത്യേകതയാണ്. അതിലെ നാദവീചികൾ തരുന്ന അനുഭൂതി ഒന്നു വേറിട്ടു നിൽക്കുന്നു.
ശ്രീവൽസൻ ജെ. മേനോൻ
‘കുച് നാ കഹോ...’ സിനിമ– 1942 എ ലവ് സ്റ്റോറി. സംഗീതം– ആർ.ഡി. ബർമൻ
കോളജ് കാലത്താണ് ഞാൻ ലതാ മങ്കേഷ്കറുടെ പാട്ടുകൾ കൂടുതലായി കേൾക്കുന്നതും അവ എന്റെ മനസ്സിനെ കീഴ്പ്പെടുത്തുന്നതും. ഈ പാട്ട് അതിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറി. ഒരുപക്ഷേ, ആ കാലത്തെ നമ്മുടെ മനോവിചാരങ്ങളുമായി ഈ പ്രിയത്തിനു ബന്ധമുണ്ടാവാം. പ്ലെയിൻ നോട്സ് പിടിച്ച് പാടുക അത്ര എളുപ്പമല്ല. എത്ര സുന്ദരമായാണ് അത് അവർ ചെയ്തിരിക്കുന്നത്. പറയുന്ന കാര്യം സത്യമാണെന്നു തോന്നിപ്പിക്കുകയാണ് കല. ആ രാസപ്രക്രിയ നടക്കുന്ന ശബ്ദമാണ് ലതയുടേത്. മെലഡിക്ക് ലത മൂല്യവർധന വരുത്തുന്നത് അനുഭവിക്കാം ഈ പാട്ടിൽ.
രതീഷ് വേഗ
‘ഏക് പ്യാർ കാ നഗ്‌മാ ഹേ...’ സിനിമ– ഷോർ. സംഗീതം– ലക്ഷ്മികാന്ത് പ്യാരേലാൽ
ഞാൻ ജനിക്കുന്നതിനും മുൻപ് പിറന്ന പാട്ടാണിത്. ചെറുപ്പത്തിൽ റേഡിയോ മാത്രമായിരുന്നു ഞങ്ങൾക്കു പാട്ട് കേൾക്കാനുള്ള മാർഗം. വല്ലപ്പോഴുമേ അതിൽ ഹിന്ദി പാട്ടുകൾ വരൂ. അങ്ങനൊരു നാളിലാണ് ഈ പാട്ട് എന്നെ വന്നു തൊട്ടത്. ഇതെന്നെ വിട്ടുപോയില്ല എന്നു മാത്രമല്ല, വർഷങ്ങൾ കഴിയും തോറും ലഹരി കൂടി വരുന്നു. ഇപ്പോൾ ഈ പാട്ട് റാണു മണ്ടൽ എന്നൊരു സ്ത്രീ പാടി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. അതും സന്തോഷം. എന്തൊരനുഭൂതിയാണ് ആ ഗാനം.
ദേവാനന്ദ്
‘ലഗ് ജാ ഗലേ...’ സിനിമ–വോ കോൻ ധി. സംഗീതം– മദൻ മോഹൻ
ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിന്റെ ക്ലാസിക്കാണ് ഈ ഗാനം. ലതാ മങ്കേഷ്കറുടെ ആയിരക്കണക്കിനു പ്രിയ ഗാനങ്ങളിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക ഒട്ടും എളുപ്പമല്ല. അവർ പാടിയ ഏറ്റവും നല്ല പാട്ട് ഇതാണോ എന്നറിയില്ല. ഇതാണോ എന്റെ ഏറ്റവും പ്രിയ ഗാനം എന്നും അറിയില്ല. പക്ഷേ, എന്റെ മനസ്സിൽ ആവർത്തിച്ചു വരുന്ന പാട്ടിതാണ്. ഈ പാട്ട് കേൾക്കാത്ത, മൂളാത്ത ഒരു ദിവസവും എന്റെ ജീവിതത്തിൽ ഇല്ല.
സിതാര കൃഷ്ണകുമാർ
‘തും ന ജാനേ...’ സിനിമ– സജാ, സംഗീതം– എസ്‍.ഡി. ബർമൻ
ലതാജിയുടെ പ്രിയപ്പെട്ട പാട്ടുകൾ എന്നു പറയുമ്പോൾ എത്രയോ എണ്ണമാണ് എന്റെ മനസ്സിലേക്കു വരുന്നത്.
പാട്ടുകാർക്ക് വെല്ലുവിളി ഉയർത്തുന്ന ആലാപനമാണ് ലതാജിയുടേത്. ഞാൻ ആദ്യമായി മുഴുവനായി പാടിയ ലതാജിയുടെ പാട്ടാണ് ‘തും ന ജാനേ...’ . ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ഒരു കുടുംബസദസ്സിലായിരുന്നു ആ ആലാപനം. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് എത്രയോ വേദികളിൽ ഇതു പാടിയിരിക്കുന്നു. ബാബുരാജ് സംഗീതം നൽകിയ ‘തേടുന്നതാരേ ശൂന്യതയിൽ....’ എന്നതിനും ഇതേ വൈകാരികതലമാണ് എന്ന് എനിക്കു തോന്നാറുണ്ട്. ഇതും രണ്ടും ചേർത്ത് ഞാൻ വേദിയിൽ പാടാറുണ്ട്.