വിവാഹത്തിനൊരുങ്ങി കാളിദാസ്!; ഹാപ്പി സർദാറിലെ പുതിയ ഗാനം എത്തി
കാളിദാസ് ജയറാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹാപ്പി സർദാറിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ശാദി മേ ആനാ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ വിവാഹത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളാണ് മുഖ്യമായും ചിത്രീകരിച്ചിരിക്കുന്നത്. ആലാപനത്തില്‍ മുന്നിട്ട് നിൽക്കുന്ന ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സന്തോഷ് വർമ്മയുടെ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. സിയ അൾ ഹഖ്, അഭയ ഹിരൺമയി, ദിവ്യ എസ് മേനോന്, ശ്വേത അശോക് എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുനന്ത്. ചിത്രത്തില മറ്റ് ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു.
പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെറിൻ മേരി ഫിലിപ്പാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത്. ക്നാനായ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ മുഖ്യ പ്രമേയം. പഞ്ചാബിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗീതിക സൂധീപ് ദമ്പതികളാണ്.
അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിദ്ദിഖ്, ജാവേദ് ജഫ്രി, റഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ് സിബി ജോസ്, മാല പാർവതി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.