സംസ്കൃതം പറഞ്ഞ് ലേഡി ഗാഗ; ഇനി മുതൽ ഗംഗയാണെന്ന് ആരാധകർ
സ്റ്റേജിൽനിന്നുള്ള വീഴ്ചയും അതിനു പിന്നാലെയുള്ള എക്സ്റേ ചിത്രങ്ങൾക്കും ശേഷം സംസ്കൃതശ്ലോകവുമായി പോപ് താരം ലേഡി ഗാഗ. ഞായറാഴ്ച ട്വിറ്ററിൽ ഗാഗ ഷെയർ ചെയ്തത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശാന്തിമന്ത്രമാണ്. തൊട്ടുപിന്നാലെ റിട്വീറ്റുകളുമായി ആരാധകരും എത്തിയതോടെ ഗാഗയുടെ പോസ്റ്റ് വൈറലായി. സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്നർഥമുള്ള ശ്ലോകം പലർക്കും മനസ്സിലായില്ല. ഗാഗയുടെ പുതിയ ആൽബത്തിന്റെ പേരാണോ ഇതെന്നു ചോദിച്ചവരുമുണ്ട്.
ഇന്ത്യൻ ആരാധകർ രസകരമായ കമന്റുകളുമായാണ് അമേരിക്കൻ പോപ് താരത്തിന്റെ ട്വീറ്റിനെ സ്വീകരിച്ചത്. ജയ് ശ്രീറാം എന്നു പലരും കമന്റിട്ടു. ഇന്നു മുതൽ താങ്കൾ ഗംഗയാണ് എന്നിങ്ങനെയുള്ള ട്രോളുകളുമുണ്ട്.
യോഗ പഠിക്കാൻ പോയപ്പോഴാണ് ഗാഗയ്ക്ക് സംസ്കൃതം ഇഷ്ടപ്പെട്ടതെന്നാണ് വിവരം.