നവാസുദ്ദീന്‍ സിദ്ദിഖി, ആതിയ ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മോട്ടിച്ചൂര്‍ ചക്നാചൂര്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. സണ്ണി ലിയോണ്‍ ആരാധകര്‍ ഏറെ കാത്തിരുന്ന 'ബട്ടിയന്‍ ബുജാഡോ...' ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. റൊമാന്റിക് ഡാന്‍സ് നമ്പറായാണ് 'ബട്ടിയന്‍ ബുജാഡോ...' എന്ന ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലാമറിന്റെ അതിപ്രസരം ഇല്ലെങ്കിലും സണ്ണി ലിയോണിന്റെ ഡാന്‍സ് തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം.  

ജ്യോതികാ താംഗ്രിയും രാംജി ഗുലാത്തിയുമാണ് ഈ റൊമാന്റിക് ഫാസ്റ്റ് നമ്പര്‍ ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് രാംജി ഗുലാത്തി സംഗീതം പകർന്നു. ഗ്ലാമറിന്റെ അതിപ്രസരം ഇല്ലാത്ത സണ്ണി ലിയോണിന്റെ ഡാന്‍സ് തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ചടുലമായി നൃത്തം ചെയ്യുന്ന സണ്ണി ലിയോണിനെ കണ്ട് അന്തം വിടുന്ന നവാസുദ്ദീന്‍ സിദ്ദിഖി അവസാനം സണ്ണിയോടൊപ്പം ചുവടുകള്‍ വെയ്ക്കുന്നതും ഗാനരംഗത്തില്‍ കാണാം. 

വിവാഹിതനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന 36-കാരനായ പുഷ്‌പേന്ദര്‍ എന്ന കഥാപാത്രത്തെയാണ് നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  വിദേശത്ത് പോകാന്‍ വേണ്ടി തയ്യാറാകുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ആതിയ കൈകാര്യം ചെയ്യുന്നത്. ഇരവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രം നവംബര്‍ 15-ന് തിയേറ്ററുകളില്‍ എത്തും.