1998–ലെ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ‘പ്യാർ കിയ തോ ഡർനാ ക്യാ’ യിലെ ജനപ്രിയ ഗാനത്തിന് ചുവടുവച്ച് ജോൺ എബ്രഹാമും ഇലിയാനയും. ‘പാഗൽപാന്റി’ എന്ന ബോളിവുഡ് ചിത്രത്തിലാണ് ‘തും പർ ഹം ഹേയ് ആറ്റ്കെ യാര’ എന്ന ഗാനത്തിന്റെ റീമിക്സ് എത്തിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഗാനമാണിത്. റീമിക്സിനും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് പാഗൽപാന്റി. 

ഒരു ക്ലാസിക് ഗാനം പുനരാവിഷ്കരിക്കുക എന്നതിനെക്കുറിച്ച് തനിക്ക് നല്ല പേടിയുണ്ടായിരുന്നുവെന്നും എന്നാൽ കൊറിയോഗ്രാഫർ ഗണേഷ ആചാര്യ കാര്യങ്ങള്‍ എളുപ്പമാക്കാൻ സഹായിച്ചു എന്നും ഇലിയാന പറഞ്ഞു. മുഴുവൻ പാട്ടുകളും വളരെ രസകരമായിരുന്നുവെന്നും താനും ജോണും ആവശ്യത്തിന് സമയമെടുത്താണ് ഗാനം പൂർത്തീകരിച്ചതെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഇതെന്നും ഏറെ ആസ്വദിച്ചാണ് ഗാനത്തിന് ചുവടു വച്ചതെന്നും ജോൺ എബ്രഹാം വ്യക്തമാക്കി. 

സബിർ അഹമ്മദ് എഴുതിയ വരികൾ ചിട്ടപ്പെടുത്തിയത് തനിഷ്ക് ബഗ്ചിയാണ്. മിക സിങും നേഹ കക്കറും ചേർന്ന് ആലപിച്ച ഗാനം ലണ്ടനിൽ വച്ചാണ് ചിത്രീകരിച്ചത്. അനില്‍ കപൂർ, അർഷാദ് വ്ര‍സി, പുൾകിത് സാമ്രാട്ട്, കൃതി ഖർബന്ദ, ഉർവശി റൗട്ടാല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നവംബർ 22–ന് ‘പാഗൽപാന്റി’ തിയറ്ററുകളിലെത്തു.