കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍(കെ.എം.എഫ്) സംഘടിപ്പിക്കുന്ന കരുണ സംഗീതപരിപാടിക്ക് ഇനി രണ്ട് നാൾ.നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ്ഈ സംഗീതപരിപാടി അരങ്ങേറുന്നത്. ഇന്ത്യയൊട്ടാകെയുള്ള പ്രഗത്ഭരായ അമ്പതോളം സംഗീതജ്ഞരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രതിഫലം ഇല്ലാതെയാണ് എല്ലാവരും ഈ പരിപാടിയുടെ ഭാഗമാകുന്നു എന്നതാണ് പ്രത്യേകത.

കൊച്ചി മ്യൂസിക് ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തുന്ന ‘കരുണ’യുടെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് കെ.എം.എഫിന്റെ തീരുമാനം. പരിപാടിയുടെ ആദ്യ ടിക്കറ്റെടുത്തത് മമ്മൂട്ടിയാണ്. www.ticketcollector.in എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. 

ശരത്, ബിജിബാൽ, അനുരാധശ്രീറാം, ശ്രീവൽസൻ ജെ മേനോൻ, ഷഹ്‌ബാസ്‌ അമൻ, ജെയ്സൺ ജെ.നായർ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്, അൽഫോൻസ്‌ ജോസഫ്‌, ഷാൻ റഹ്മാൻ, റെക്സ്‌ വിജയൻ, രാഹുൽ രാജ്‌, സിതാര, നജീം, സയനോര, വിധു പ്രതാപ്‌, പുഷ്പവതി, രൂപ രേവതി, അമൽ ആന്റണി, മീര രാം, മോഹൻ, മഹേഷ്‌ രാഘവൻ, സൂരജ്‌ സന്തോഷ്‌, വിഷ്ണു വിജയ്‌, സുഷിൻ ശ്യാം, ആൻ ആമി, ദിവ്യ എസ്‌ മേനോൻ, ഹരി ശങ്കർ, ജ്യോത്സ്ന, മിഥുൻ ജയരാജ്‌, രാജലക്ഷ്മി, രഞ്ജിനി ജോസ്, സംഗീത ശ്രീകാന്ത്‌, സിദ്ധാർത്ഥ്‌ മേനോൻ, സൗമ്യ, സുധീപ്‌ കുമാർ തുടങ്ങി ഒട്ടനവധി കലാകാരൻമാർ ഈ പരിപാടിയിൽ പങ്കെടുക്കും.

സംഗീതസംവിധായകൻ ബിജിബാലും ഗായകൻ ഷഹബാസ് അമനും ‘കരുണ’യെക്കുറിച്ച് മനോരമ  ഓൺലൈനിനോട് പങ്കു വച്ചു.