‘കമല’യെ പ്രണയിച്ച് അജു; ആദ്യ ഗാനം കാണാം
Mail This Article
അജുവർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമല’ യിലെ ആദ്യ ഗാനം എത്തി. ‘എന്തേ മുല്ലേ...’ എന്നാരംഭിക്കുന്ന പാട്ടാണ് ആസ്വാദകരെ തേടി എത്തിയിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് പാട്ടിന്റെ വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത്. മിഥുൻ ജയരാജ് ആണ് ആലാപനം.
ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. പുതുമുഖം റുഹാനി ശര്‍മ്മ, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ നിർമിക്കുന്ന ‘കമല’ ഒരു ത്രില്ലർ ചിത്രമാണെന്ന് ടീസറും പോസ്റ്ററുകളും സൂചന നൽകുന്നു. അജു ആദ്യമായി മുഴുനീള നായക വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.