‘ജോസഫി’ലെ ഹിറ്റ് പാട്ട് വന്ന വഴി
‘പണ്ട് പാടവരമ്പത്തിലൂടെ
ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറു നടുന്നൊരു കാലത്ത്
അന്ന് ഓടി നടന്നൊരു പെണ്ണേ....’
സൂപ്പർഹിറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലെ ഈ പാട്ടിനൊത്ത് ഒരിക്കലെങ്കിലും താളം പിടിക്കാത്തവർ ചുരുക്കമായിരിക്കും. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം പിന്നിടുകയാണ്. ഈ പാട്ട് പലപ്പോഴായി കണ്ടും കേട്ടും ആസ്വദിച്ച ആരാധകർക്ക് ഇനി അതിന്റെ മേക്കിങ് വിഡിയോ കൂടി കാണാം.
ജോസഫിന്റെ സംവിധായകൻ എം.പദ്മകുമാർ ആണ് ഫെയ്സ്ബുക്കിൽ പാട്ടിന്റെ മേക്കിങ് വിഡിയോ പങ്കു വച്ചത്. വിഡിയോയില്‍ ജോജുവിന്റെ ചില സംഭാഷണങ്ങളുമുണ്ട്.
രഞ്ജിൻ രാജ് ആണ് പാട്ടിന് ഈണം പകർന്നത്. ജോജു ജോർജും ബെനഡിക്റ്റ് ഷൈനും ചേർന്ന് ആലപിച്ചു. പുറത്തിറങ്ങി അന്നു മുതൽ ആരാധകശ്രദ്ധ നേടിയ ഗാനത്തിന്റെ മേക്കിങ് വിഡിയോയും ഇപ്പോൾ വൈറലാവുകയാണ്.