സുരാജിന്റെ വീട്ടിൽ അതിഥിയായി പൃഥ്വിരാജ്; ഡ്രൈവിങ് ലൈസൻസ് ആദ്യഗാനം
പൃഥ്വിരാജ് നായകനാകുന്ന ‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. സന്തോഷ് വർമയാണ് ഗാനത്തിന് വരികളൊരുക്കിയത്. ആന്റണി ദാസിന്റെ വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഗാനം.
‘ഞാൻ തേടും പോൻതാരം
കൺമുന്നിൽ വന്നാൽ
എൻ തോളിൽ കയ്യിട്ട്
എൻ ഒപ്പം നിന്നാൽ....’
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, എന്നിവരാണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. റിലീസ് ചെയ്ത ഉടൻ തന്നെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സിനിമയിലെ ഒരു സൂപ്പര്‍താരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സൂപ്പര്‍താരമായി പൃഥ്വിരാജ് തന്നെയാണ് വേഷമിടുന്നത്. താരത്തിന്റെ കടുത്ത ആരാധകനായാണ് സുരാജ് എത്തുന്നത്. സുരാജിന്റെ വീട്ടിൽ പൃഥ്വിരാജ് അതിഥിയായെത്തുന്നത് ഗാനരംഗത്തിൽ കാണാം.
സച്ചി തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീൻ പോൾ ആണ്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മിയ ജോർജ്, ദീപ്തി സതി എന്നിവരാണ് സിനിമയിലെ നായികമാർ.