മോഹൻലാൽ–മേനക ജോടി വീണ്ടും; വിഡിയോ

Mail This Article
ഒരു കാലത്ത് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച താരജോടികളാണ് മോഹൻലാലും മേനകയും. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, അപ്പുണ്ണി, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്, യുവജനോൽസവം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തി. വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു പ്രണയഗാനത്തിനൊത്ത് ചുവടു വച്ചിരിക്കുകയാണ് താരങ്ങൾ.
എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമായ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...’ എന്ന ഗാനത്തിനൊപ്പമാണ് മോഹൻലാലും മേനകയും ചുവടു വച്ചത്. ഇരുവരുടെയും നൃത്തരംഗങ്ങൾ നടി സുഹാസിനിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. എണ്‍പതുകളിലെ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കു വേണ്ടിയുളള പരിശീലനത്തിന്റെ വിഡിയോ ആണിത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ സൗഹൃദസംഗമം നടത്തിയത്. എണ്‍പതുകളിൽ സിനിമയിലെത്തി ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് ശോഭിച്ച നായികാ നായകൻമാർ തുടർച്ചയായ പത്താം വർഷമാണ് ഇത്തരത്തിൽ ഒത്തു ചേരുന്നത്.