‘താരാപഥമാകെ തേടി ഞാൻ ഓമൽ മുകിലാളെ ചൊല്ലുമോ’ കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹെലനി’ലെ പുതിയ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആണ് പാട്ടിനു വരികൾ ഒരുക്കിയത്. ഷാൻ റഹ്മാൻ ഈണം പകർന്ന ഗാനം ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന ആലപിച്ചിരിക്കുന്നു. ഹെലന്‍ എന്ന ടൈറ്റില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘താരാപഥമാകെ തേടി ഞാൻ

ഓമൽ മുകിലാളെ ചൊല്ലുമോ’

ADVERTISEMENT

കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹെലനി’ലെ പുതിയ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആണ് പാട്ടിനു വരികൾ ഒരുക്കിയത്. ഷാൻ റഹ്മാൻ ഈണം പകർന്ന ഗാനം ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന ആലപിച്ചിരിക്കുന്നു. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്ന ബെന്‍ എത്തുന്നത്.

ADVERTISEMENT

ഹെലനും അച്ഛനും തമ്മിലുള്ള സ്നേഹബന്ധമാണ് ഗാനരംഗത്തിലുള്ളത്. പാട്ടിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രാർഥനയുടെ ആലാപനശൈലിയാണ് പാട്ടിന്റെ പ്രധാന ആകർഷണം എന്നാണ് ശ്രേതാക്കളുടെ വിലയിരുത്തൽ. മകളുടെ പാട്ട് ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ പങ്കു വച്ചിരുന്നു. ഇതിനു മുൻപ് ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ....’ എന്ന ഗാനം ആലപിച്ച് പ്രാർഥന ഏറെ ശ്രദ്ധ നേടിയിരുന്നു. 

ADVERTISEMENT

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് ഹെലൻ. എൽഐസി എജന്റായ ഒരു അച്ഛന്റെയും മകളുടെയും ജീവിതത്തിൽ നടക്കുന്ന സംഭവമാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. അന്ന ബെന്നിന്റെ അച്ഛനായി എത്തുന്നത് ലാൽ ആണ്. തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഹെലന് ലഭിക്കുന്നത്. 

ആല്‍ഫ്രഡ് കുര്യന്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ലാല്‍ പോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ആനന്ദ'ത്തിനു ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ചിത്രം കൂടിയാണ് 'ഹെലന്‍'. ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.