‘ഞങ്ങളും നാണിക്കുന്നു’ ; വിമർശനത്തോട് ഐക്യദാർഢ്യപ്പെട്ട് വിജയ് യേശുദാസ്
കേരളം മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ നിന്നും നാം വളരെ അകലെയാണ്. കേരളത്തിലേക്ക് വിദേശസഞ്ചാരികളുടെ നിലക്കാത്ത ഒഴുക്ക് ഉണ്ടെങ്കിലും മാലിന്യ നിക്ഷേപത്തിന് ശരിയായ മാർഗം ഇല്ലാത്തതിൽ പലപ്പോഴും അവർ അസ്വസ്ഥരാകാറുണ്ട്. ഇപ്പോൾ ട്രാവൽ വ്ലോഗർ നിക്കോള ടിമോഷ്ചക് മലയാളികളോട് പൊട്ടിത്തെറിച്ചിരിക്കുകയാണ്.

കേരളം മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ നിന്നും നാം വളരെ അകലെയാണ്. കേരളത്തിലേക്ക് വിദേശസഞ്ചാരികളുടെ നിലക്കാത്ത ഒഴുക്ക് ഉണ്ടെങ്കിലും മാലിന്യ നിക്ഷേപത്തിന് ശരിയായ മാർഗം ഇല്ലാത്തതിൽ പലപ്പോഴും അവർ അസ്വസ്ഥരാകാറുണ്ട്. ഇപ്പോൾ ട്രാവൽ വ്ലോഗർ നിക്കോള ടിമോഷ്ചക് മലയാളികളോട് പൊട്ടിത്തെറിച്ചിരിക്കുകയാണ്. കേരള സന്ദർശനത്തിനിടെ വയനാട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. ചുരത്തിൽ കാഴ്ച കാണാൻ ഇറങ്ങിയ നിക്കോള, അതിനു സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടാണ് കോപിച്ചത്. ഉയർന്ന സാക്ഷരതാ നിരക്കിൽ അഭിമാനിക്കുന്ന മലയാളികളോട് വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം ഇതേപ്പറ്റി ചോദിച്ചത്. എന്നാൽ ഈ അവസ്ഥയിൽ കേരളീയരായ ഞങ്ങളും നാണിക്കുന്നു എന്ന് വിജയ് യേശുദാസ് മറുപടി പറഞ്ഞു.
‘കേരളമേ ശരിക്കും ഈ മാലിന്യം ഇങ്ങനെ പടർന്നു കിടക്കുന്നത് പരിഹാസ്യമാണ്. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കുന്നു. ഇതാണ് ഞാൻ ഓരോ ദിവസവും കാണുന്നത്. ഇത് എന്റെ മാതൃരാജ്യമല്ലെന്നും ഞാൻ ഇവിടെ ഒരു സന്ദർശകൻ മാത്രമാണെന്നും എനിക്കറിയാം. പക്ഷേ നിങ്ങൾക്ക് നിങ്ങളെത്തന്നെ എത്രത്തേളം നശിപ്പിക്കാൻ സാധിക്കും. ഇനിയെങ്കിലും നിങ്ങൾ തലച്ചോറ് കൊണ്ടു ചിന്തിക്കൂ. ഓരോ ദിവസവും കഴിയുന്തോറും ഇതു കാണുമ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വരുന്നു. മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബോക്സ് ഇല്ലെങ്കിൽ ഓരോരുത്തരും കൊണ്ടു വന്നത് അവരവര്‍ തന്നെ വീട്ടിലേക്കു കൊണ്ടുപോകൂ. അത് വളരെ എളുപ്പമുള്ള മാർഗമാണ്’.
നിക്കോളയുടെ ഈ പരാമർശത്തോട് ഐക്യദാർഢ്യപ്പെട്ട് വിജയ് യേശുദാസ് നൽകിയ മറുപടി: ‘സുഹൃത്തേ, നിങ്ങളെപ്പോലെ ഞങ്ങളിൽ മിക്കവരും ദേഷ്യത്തിലാണ്. നിങ്ങള്‍ വളരെ കൃത്യമായും ധൈര്യത്തോടെയും പറഞ്ഞത് അംഗീകരിക്കുന്നതിൽ എനിക്കു സങ്കടം തോന്നുന്നു. അവകാശപ്പെടുന്നതു പോലെ തന്നെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം തന്നെയാണ് ഞങ്ങളുടേത്. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾ അതിൽ നിന്നും വളരെ അകലെയാണ്. അതിൽ ഞങ്ങൾ നാണിക്കുന്നു’.
വിദേശ സഞ്ചാരി കേരളത്തെക്കുറിച്ചും കേരളീയരെക്കുറിച്ചും നടത്തിയ പരാമർശത്തെക്കുറിച്ച് വിജയ് യേശുദാസ് പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ : ‘പുറത്തു നിന്നു വന്ന് ഇവിടെ ജീവിക്കുന്ന ഒരു വിദേശിക്ക് നമ്മുടെ നാടിന്റെ അവസ്ഥ കണ്ടിട്ടു സങ്കടം കൊണ്ടു ദേഷ്യം വരണമെങ്കിൽ നമ്മളെയൊക്കെ എന്താ ചെയ്യേണ്ടത്? ഇങ്ങനെയൊക്കെ കേട്ടാലെങ്കിലും നമ്മൾ നന്നാകുമോ? കേരളീയരായ നമ്മൾ എല്ലാവരും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം. നിശിതമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.