പ്രണയം പറഞ്ഞ് അനുഷ്കയും മാധവനും, ഒപ്പം ഗോപി സുന്ദറിന്റെ സംഗീതം ; വിഡിയോ കാണാം
അനുഷ്ക ഷെട്ടിയും ആർ.മാധവനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നിശബ്ദം’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘നീയെ നീയെ...’ എന്നു തുടങ്ങുന്ന ഗാനത്തിനു വരികളൊരുക്കിയത് ബി.കെ.ഹരിനാരായണൻ. ഗോപി സുന്ദർ ഈണം പകർന്ന ഗാനം മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്നു. മാധവൻ കാഴ്ച വൈകല്യമുള്ള ഗായകനായും

അനുഷ്ക ഷെട്ടിയും ആർ.മാധവനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നിശബ്ദം’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘നീയെ നീയെ...’ എന്നു തുടങ്ങുന്ന ഗാനത്തിനു വരികളൊരുക്കിയത് ബി.കെ.ഹരിനാരായണൻ. ഗോപി സുന്ദർ ഈണം പകർന്ന ഗാനം മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്നു.
മാധവൻ കാഴ്ച വൈകല്യമുള്ള ഗായകനായും അനുഷ്ക സംസാരശേഷിയില്ലാത്ത ചിത്രകാരിയായും സിനിമയിൽ വേഷമിടുന്നു. സുന്ദർ സി സംവിധാനം ചെയ്ത ‘റെൻഡു’ എന്ന തമിഴ് ചിത്രത്തിനു ശേഷം അനുഷ്കയും മാധവനും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. 13 വർഷത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിനു വേണ്ടി ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയ്ക്കു വേണ്ടി അനുഷ്ക ആംഗ്യഭാഷ പഠിച്ചിരുന്നു
ഹേമന്ദ് മധുക്കർ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസിനെത്തും. ശാലിനി പാണ്ഡെ, അഞ്ജലി, കിൽബിൽ ഫെയിം മൈക്കൽ മാഡ്സെൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് എന്നിവരുടേതാണ് തിരക്കഥ.