പുരസ്കാര വേദിയിൽ സ്വന്തം സിനിമയിലെ ഗാനത്തിന് ചുവടു വച്ച് മലയാളികളുടെ പ്രിയതാരം നിവിൻ പോളി. ബിഹൈൻഡ് വുഡ്സ് പുരസ്കാര ദാന ചടങ്ങില്‍ അവതാരക ആവശ്യപ്പെട്ട പ്രകാരമാണ് നിവിൻ ‘ലവ് ആക്്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിനു ചുവടു വച്ചത്. ഹിറ്റ് ഗാനം വടിവേലുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരസ്കാര വേദിയിൽ സ്വന്തം സിനിമയിലെ ഗാനത്തിന് ചുവടു വച്ച് മലയാളികളുടെ പ്രിയതാരം നിവിൻ പോളി. ബിഹൈൻഡ് വുഡ്സ് പുരസ്കാര ദാന ചടങ്ങില്‍ അവതാരക ആവശ്യപ്പെട്ട പ്രകാരമാണ് നിവിൻ ‘ലവ് ആക്്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിനു ചുവടു വച്ചത്. ഹിറ്റ് ഗാനം വടിവേലുവിന്റെ ഡാൻസുമായി കൂട്ടിയിണക്കിയ വിഡിയോ കാണിച്ച ശേഷമാണ് നിവിനോടു ചുവടു വയ്ക്കാൻ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് ചെറുതായൊന്ന് ചുവടു വച്ച് താരം സദസിനെ സന്തോഷിപ്പിച്ചു. നിവിന്റെ ഡാൻസിന്റെ വിഡിയോ യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടി. 

ADVERTISEMENT

ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ നിവിനോട് അവതാരക ചില ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തിൽ ആദ്യമായി പ്രപ്പോസൽ വന്നത് എപ്പോഴാണെന്നുള്ള ചോദ്യത്തിന് പ്ലസ്ടു കാലത്തായിരുന്നവെന്നും എന്നാൽ എന്താണ് പറഞ്ഞതെന്ന് താൻ ഓർക്കുന്നില്ലെന്നും സരസമായി നിവിൻ മറുപടി പറഞ്ഞു. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക മഞ്ജു വാര്യർ ആണെന്നും തമിഴിൽ തൃഷ ആണെന്നും നിവിൻ വെളിപ്പെടുത്തി.

ADVERTISEMENT

നയൻ താര, തൃഷ, നസ്രിയ, സായ് പല്ലവി എന്നീ നായകമാരുടെ ചിത്രങ്ങൾ കാണിച്ചു കൊണ്ട് ചില കുഴപ്പിക്കുന്ന ചോദ്യങ്ങളാണ് പിന്നീട് അവതാരക ചോദിച്ചത്. നാലുപേരിൽ ആരാണ് കൂടുതൽ ശാന്തമായി സംസാരിക്കുന്നത് എന്ന ചോദ്യത്തിന് സായ് പല്ലവി എന്നാണ് നിവിൻ മറുപടി കൊടുത്തത്. സദസിനൊപ്പം നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവി അത് കേട്ടത്. അവരിൽ ആരാണ് കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളതെന്ന് ചോദിച്ചപ്പോൾ നസ്രിയ ആണെന്നും പറഞ്ഞു. താൻ തമാശയ്ക്കു പോലും വഴക്കുണ്ടാക്കുന്ന ആളല്ലെന്നും നാലു പേരോടും വളരെ നല്ല സൗഹൃദം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.