‘സയനോരയുടെ ശബ്ദം ഒരു രക്ഷയുമില്ല’ ; ‘ഉൾട്ട’യിലെ ഗാനം ആരാധകശ്രദ്ധ നേടുന്നു
ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഉൾട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പെണ്ണുലകം’ എന്ന ഗാനത്തിന് വരികളൊരുക്കിയത് അജോയ് ചന്ദ്രൻ. സുദർശൻ ഈണം പകർന്ന ഗാനം സയനോര ആലപിച്ചിരിക്കുന്നു. തന്റെ പുതിയ ഗാനത്തെക്കുറിച്ച് ഗായിക ആരാധകരെ അറിയിച്ചിരുന്നു. സയനോരയുടെ

ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഉൾട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പെണ്ണുലകം’ എന്ന ഗാനത്തിന് വരികളൊരുക്കിയത് അജോയ് ചന്ദ്രൻ. സുദർശൻ ഈണം പകർന്ന ഗാനം സയനോര ആലപിച്ചിരിക്കുന്നു.
തന്റെ പുതിയ ഗാനത്തെക്കുറിച്ച് ഗായിക ആരാധകരെ അറിയിച്ചിരുന്നു. സയനോരയുടെ ആലാപനശൈലി തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം എന്നാണ് പ്രേക്ഷക പക്ഷം. ഗോകുൽ സുരേഷ്, അനുശ്രീ, പ്രയാഗ മാർട്ടിൻ, തസ്നി ഖാൻ, രമേഷ് പിഷാരടി തുടങ്ങിയവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു.
അജോയ് ചന്ദ്രനെക്കൂടാതെ കെ.കുഞ്ഞികൃഷ്ണൻ, ബി.കെ.ഹരിനാരായണൻ എന്നിവരും ചേർന്നാണ് ചിത്രത്തിലെ ഗാനത്തിനു വരികളൊരുക്കിയത്. അതിൽ ‘കേരളമാണെന്റെ നാട്...’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, കോട്ടയം പ്രദീപ്, രചന നാരായണൻകുട്ടി, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൾട്ട. തികച്ചും വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഹ്യൂമർ ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും സുരേഷ് പൊതുവാൾ തന്നെയാണ്.