സ്റ്റീൽ പാത്രത്തിൽ താളം പിടിച്ച് ഗോപി സുന്ദർ, ഒപ്പം പാടി അഭയ ഹിരൺമയി ; വിഡിയോ
ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. എന്നാൽ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ‘ഞങ്ങളുടെ ചുമ്മാ ചുമ്മാ സമയങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരും ഒരുമിച്ചുള്ള വിഡിയോ പങ്കു

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. എന്നാൽ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ‘ഞങ്ങളുടെ ചുമ്മാ ചുമ്മാ സമയങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരും ഒരുമിച്ചുള്ള വിഡിയോ പങ്കു വച്ചിരിക്കുകയാണ് അഭയ.
സോഫയിൽ ഇരുന്ന് ഒരു പാത്രത്തിൽ ഗോപി സുന്ദര്‍ താളമിടുകയും അതിനനുസരിച്ച് അഭയ പാടുകയും ചെയ്യുന്ന രസകരമായ വിഡിയോ ആണ് താരം സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. മനസിനക്കരെ എന്ന ചിത്രത്തിലെ ‘ചെണ്ടക്കൊരു കോലുണ്ടെടാ മണ്ടക്കൊരു കൊട്ടുണ്ടെടാ’ എന്ന ഗാനമാണ് ഗോപി സുന്ദറിന്റെ താളത്തിനൊപ്പം അഭയ പാടിയത്. ‘എന്റെ ക്രിസ്മസ് പാപ്പയ്ക്കൊപ്പം’ എന്നും അഭയ കുറിച്ചിട്ടുണ്ട്.
ഇരുവരുടെയും പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ വളരെ ക്യൂട്ട് ആണെന്നു പറഞ്ഞ് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. നാക്കു പെന്റ നാക്കു ടാക, വിശ്വാസം അതല്ലേ എല്ലാം, മല്ലി മല്ലി ഇഡി റാണി രാജു, ടു കൺട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപി സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്.