അകാലത്തിൽ പൊലിഞ്ഞ ഭാര്യ ശാന്തിയുടെ ‘സുന്ദരി’ എന്ന ചെറുകഥ ഹ്രസ്വ ചിത്രമാക്കി മാറ്റിയതിന്റെ ഒന്നാം വാർഷികത്തിൽ പുതിയ സംഗീത വിഡിയോയുമായി ബിജിബാൽ. മകൾ ദയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ പ്രമേയം അതിമനോഹരമായി ഒരു പാട്ടിലേക്ക് പുനരാവിഷ്കരിച്ചിരിക്കുകയാണ് ബിജിബാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാലത്തിൽ പൊലിഞ്ഞ ഭാര്യ ശാന്തിയുടെ ‘സുന്ദരി’ എന്ന ചെറുകഥ ഹ്രസ്വ ചിത്രമാക്കി മാറ്റിയതിന്റെ ഒന്നാം വാർഷികത്തിൽ പുതിയ സംഗീത വിഡിയോയുമായി ബിജിബാൽ. മകൾ ദയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ പ്രമേയം അതിമനോഹരമായി ഒരു പാട്ടിലേക്ക് പുനരാവിഷ്കരിച്ചിരിക്കുകയാണ് ബിജിബാലും സുഹൃത്തുക്കളും. 

ADVERTISEMENT

'സ്നേഹപാട്ട്' എന്നു പരാമർശിച്ചുകൊണ്ടാണ് ഹ്രസ്വചിത്രത്തിന്റെ തീം സോങ്ങിനെ ബിജിബാൽ പരിചയപ്പെടുത്തുന്നത്. പാട്ടിനെക്കുറിച്ച് ബിജിബാൽ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘സുന്ദരി’ക്ക് ഒരു വയസ്സ്. പ്രേമത്തിന്റെയും കരുണയുടെയും കരുതലിന്റെയും...‘സുന്ദരി’ കണ്ട് കുറെയേറെ പേർ പശ്ചാത്തലസംഗീത ശകലങ്ങൾ ഒരു പാട്ടാക്കിക്കൂടെ എന്ന് ചോദിച്ചിരുന്നു. ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവ് മൂലം നീണ്ട് നീണ്ട് ഇത്രയുമെത്തി. കോളേജ് കാലം മുതലെ എന്റെ അപക്വമായ ഈണങ്ങൾക്ക് വരികൾ കൊണ്ട് കൂട്ടുനിന്ന ജ്യേഷ്ഠബന്ധു സുനിൽരാജ് സത്യ ഒരു കുഞ്ഞു സ്‌നേഹപാട്ട് എഴുതിത്തന്നു ദയക്കുട്ടി പാടി. ‘സുന്ദരി’യുടെ ഒന്നാം വയസ്സിൽ ഈ കുഞ്ഞുപാട്ട് ബോധിയിലൂടെ....  

ADVERTISEMENT

ശാന്തി ബിജിബാൽ‌ ഹൈസ്‌കൂൾ പഠന കാലത്തെഴുതിയ ചെറുകഥയാണ് സുന്ദരി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ ചെറുകഥാ മത്സരത്തിൽ എം.ടി.വാസുദേവൻ നായരും സക്കറിയയും അടങ്ങുന്ന വിധികർത്താക്കൾ ‘സുന്ദരി’ മികച്ച ചെറുകഥയായി തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം അതിനെ പ്രമേയമാക്കി ഹ്രസ്വ ചിത്രം നിർമിച്ചിരുന്നു. ചിത്രത്തിൽ ബിജിബാലിന്റെ മകൾ ദയ, ഗായിക സംഗീത ശ്രീകാന്ത്, ഉണ്ണിമായ, റോസ് ഷെറിൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ സംഗീതവും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്.