നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മഞ്ഞിൽ എന്നിളം കൂട്ടിൽ....’ എന്നു തുടങ്ങുന്ന ഗാനത്തിന് പുതുമുഖം ദീപക് വിജയൻ ആണ് വരികളൊരുക്കിയത്. രതീഷ് വേഗ ഈണം പകർന്ന ഗാനം വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മഞ്ഞിൽ എന്നിളം കൂട്ടിൽ....’ എന്നു തുടങ്ങുന്ന ഗാനത്തിന് പുതുമുഖം ദീപക് വിജയൻ ആണ് വരികളൊരുക്കിയത്. രതീഷ് വേഗ ഈണം പകർന്ന ഗാനം വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു. തന്റെ ചിത്രത്തിലെ പുതിയ ഗാനത്തെക്കുറിച്ച് അനൂപ് മേനോൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഈ പാട്ടിലൂടെ ദീപക് വിജയൻ എന്ന പുതുമുഖ ഗാനരചയിതാവിനെ മലയാളികൾക്കു പരിചയപ്പെടുത്തുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ADVERTISEMENT

മികച്ച പ്രേക്ഷകസ്വീകാര്യതയാണ് പാട്ടിനു ലഭിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അതിൽ രഞ്ജിനി ജോസ് എഴുതി ഈണം പകർന്ന് ആലപിച്ച ഇംഗ്ലീഷ് ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകൻ. 

ADVERTISEMENT

തികച്ചും അപ്രതീക്ഷിതമായിട്ടാണ് അനൂപ് മേനോൻ സംവിധായകന്റെ വേഷമണിഞ്ഞത്. വി.കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായതോടെ ‘കിങ് ഫിഷ്’ അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. 

ADVERTISEMENT

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദിവ്യ എസ്.പിള്ള, ദുർഗ കൃഷ്ണ, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജന അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാന്നി, കുട്ടിക്കാനം, എറണാകുളം, ബെഗളുരു, ദുബായ് എന്നിവിടങ്ങളിൽ വച്ചാണ് ‘കിങ് ഫിഷി’ന്റെ ചിത്രീകരണം നടത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT