വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’ത്തിന് താളമായി വിദേശികൾ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’. സിനിമയ്ക്കു വേണ്ടി സംഗീതോപകരണങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുകയാണ് വിനീത്. ഇസ്താംബൂളിലെ മികവുറ്റ സംഗീതജ്ഞരാണ് ശബ്ദം റെക്കോർഡ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ നല്ല

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’. സിനിമയ്ക്കു വേണ്ടി സംഗീതോപകരണങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുകയാണ് വിനീത്. ഇസ്താംബൂളിലെ മികവുറ്റ സംഗീതജ്ഞരാണ് ശബ്ദം റെക്കോർഡ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ചുവെന്നും ഹൃദയത്തിലെ ഗാനങ്ങൾ ഉടൻ ആസ്വാദകരിലേക്ക് എത്തുമെന്നും ചിത്രങ്ങൾ പങ്കുവച്ച് വിനീത് കുറിച്ചു. എല്ലാവരുടെയും പ്രാർഥനയിൽ തങ്ങളെ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്തങ്ങളായ സംഗീതോപകരണങ്ങളുടെ ചിത്രങ്ങളും അവയുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന്റെ ചിത്രങ്ങളുമാണ് വിനീത് ആരാധകര്‍ക്കായ് പങ്കു വച്ചത്. ചിത്രങ്ങൾക്കു പിന്നാലെ അഭിനന്ദനവും ആശംസകളുമായി പലരും കമന്റുകൾ രേഖപ്പെടുത്തി. ‘ഹൃദയ’ത്തിനു വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്ന ഹിഷാം അബ്ദുൾ വഹാബും വിനീതിനൊപ്പമുണ്ട്.
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം. പിന്നീട് സംഗീതസംവിധായകനായും തിളങ്ങിയ ഹിഷാം, വിനീത് ശ്രീനിവാസന്റെ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അവസരത്തെക്കുറിച്ച് ഹിഷാം സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വൈറലായിരുന്നു.