വീണ്ടും ഗോവിന്ദ് വസന്ത മാജിക്; ഹൃദയം കവർന്ന് ജാനുവിലെ ഗാനം
96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ജാനുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശർവാനന്ദും സാമന്തയും ആണ് ജാനുവിൽ നായികാ നായകന്മാർ. ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തിറക്കിയത്. ഗോവിന്ദ് വസന്തയു ചിൻമയി ശ്രീപാദയും ചേർന്നാണ് ഗാനം ആലപിച്ചത്. ശ്രീമണിയുടേതാണ്

96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ജാനുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശർവാനന്ദും സാമന്തയും ആണ് ജാനുവിൽ നായികാ നായകന്മാർ. ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തിറക്കിയത്. ഗോവിന്ദ് വസന്തയു ചിൻമയി ശ്രീപാദയും ചേർന്നാണ് ഗാനം ആലപിച്ചത്. ശ്രീമണിയുടേതാണ് വരികൾ.
2018–ൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സിനിമയാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. ഇരുവരുടെയും ജാനു, റാം എന്നീ കഥാപാത്രങ്ങൾ അധികമാരും മറക്കാനിടയില്ല.
തൈക്കുടം ബ്രിഡ്ജ് എന്ന പ്രമുഖ സംഗീത ബാൻഡിലെ ഗോവിന്ദ് വസന്ത ഈണം പകർന്ന ‘കാതലേ’ എന്ന ഗാനം തെന്നിന്ത്യയാകെ ഏറ്റുപാടി. പൂർവവിദ്യാർഥി സംഗമത്തിലെ കൂടിക്കാഴ്ച്ചകളാണ് ചിത്രത്തിന്റെ ആധാരം. നൊസ്റ്റാൾജിയ ഉണർത്തുന്ന ഈണം അത്രമേൽ ആസ്വദിച്ചവരാണ് ഓരോ പ്രേക്ഷകനും. ഇപ്പോൾ വീണ്ടും ഗോവിന്ദ് വസന്തയുടെ സംഗീതം ആരാധകഹൃദയങ്ങളെ കീഴ്പ്പെടുത്തുകയാണ്.
96–ന്റെ സംവിധായകൻ പ്രേം കുമാർ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ജാനു സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തൃഷയെയും സാമന്തയെയും താരതമ്യം ചെയ്തുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഭാവനയെ നായികയാക്കി കന്നടയിൽ 99 എന്ന പേരിൽ ഈ ചിത്രം റീമേക്ക് ചെയ്തുവെങ്കിലും കാര്യമായ വിജയം കണ്ടില്ല.