നാടൻ ലുക്ക്, പിന്നെ ഇന്റർനാഷനലും; ഇരട്ട ലുക്കിൽ ഫഹദ് ഫാസിൽ; ട്രാൻസിലെ ഗാനം
ചിരിയും ചിന്തയും എനർജിയുമെല്ലാം നിറച്ച് ട്രാൻസിലെ പുതിയ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസില്‍–നസ്രിയ താരജോടികൾ തന്നെയാണ് പാട്ടിലെ മുഖ്യ ആകർഷണം. തികച്ചും വെറൈറ്റി ആയി ഒരുക്കിയ പാട്ട് യൂട്യൂബ് ട്രെൻഡിങിൽ ഒന്നാം സ്ഥാനത്തെത്തി. വിനായക് ശശികുമാർ ആണ് പാട്ടിനു വരികളൊരുക്കിയത്. റെക്സ് വിജയന്റെ സഹോദരൻ ജാക്സൺ

ചിരിയും ചിന്തയും എനർജിയുമെല്ലാം നിറച്ച് ട്രാൻസിലെ പുതിയ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസില്‍–നസ്രിയ താരജോടികൾ തന്നെയാണ് പാട്ടിലെ മുഖ്യ ആകർഷണം. തികച്ചും വെറൈറ്റി ആയി ഒരുക്കിയ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. വിനായക് ശശികുമാർ ആണ് പാട്ടിനു വരികളൊരുക്കിയത്. റെക്സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ സംഗീതം പകർന്നിരിക്കുന്നു.
ചിത്രത്തിലെ ആദ്യ ഗാനവും ട്രെൻഡിങ്ങിൽ മുൻനിരയിലെത്തിയിരുന്നു. പാട്ടിൽ നസ്രിയയുടെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകരുടെ ഇടയിലെ ചർച്ച. വിവാഹശേഷം ഫഹദും നസ്രിയയും ഒരുമിക്കുന്ന ചിത്രമാണ് ട്രാൻസ്.
ഏഴ് വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2012–ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ, അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ബാംഗ്ലൂർ ഡെയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്.
2017 ജനുവരിയിലാണ് ട്രാൻസിന്റെ ചിത്രീകരണം ആരംഭിച്ചത്. സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ അശോകൻ, ശ്രിന്ദ തുടങ്ങിയവരാണ്. മറ്റ് അഭിനേതാക്കൾ. വിൻസന്റ് വടക്കന്റേതാണ് തിരക്കഥ.