‘ഈ പാട്ട് എന്തൊരു ഫീലാണ്’; നൊസ്റ്റാൾജിയ ഉണർത്തി ഗൗതമന്റെ രഥത്തിലെ ഗാനം
യുവനടൻ നീരജ് മാധവ് നായകനായെത്തിയ ചിത്രമായ ഗൗതമന്റെ രഥത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. അങ്കിതിനൊപ്പം പ്രീത മധു മേനോനും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. കുടുംബവുമൊത്തുള്ള യാത്രയുടെ കാഴ്ചകളാണ് പാട്ടിന്റെ പശ്ചാത്തലം.

യുവനടൻ നീരജ് മാധവ് നായകനായെത്തിയ ചിത്രമായ ഗൗതമന്റെ രഥത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. അങ്കിതിനൊപ്പം പ്രീത മധു മേനോനും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. കുടുംബവുമൊത്തുള്ള യാത്രയാണ് പാട്ടിന്റെ പശ്ചാത്തലം. നൊസ്റ്റാള്‍ജിയ ഉണർത്തുന്ന പാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിലെ രണ്ടു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. പുണ്യ എലിസബത്ത് ആണ് നീരജിന്റെ നായികയായെത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള പ്രണയരംഗങ്ങൾ കോർത്തിണക്കി ഒരുക്കിയ ‘ഉയിരേ’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരുന്നു. സിദ്ദ് ശ്രീറാം ആണ് ഗാനം ആലപിച്ചത്. ചിത്രത്തിൽ സയനോരയും നീരജ് മാധവും ചേർന്ന് ആലപിച്ച പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
യുവസംവിധായകനായ ആനന്ദ് മേനോന്റെ ആദ്യ ചിത്രമാണ് ഗൗതമന്റെ രഥം. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.